എല്ലാ കാര്യങ്ങളും വീഡിയോ പിടിച്ചു ഇട്ടില്ലെങ്കില്‍ ഒരു സമാധാനവും ഇല്ലല്ലോ. ആരെ കാണിക്കാനാണ്.. ആദ്യ ഭാര്യമാരെയോ...; ദീപാവലി ആഘോഷചിത്രങ്ങള്‍ക്ക് താഴെ ബാലയ്ക്കെതിരെ പരിഹാസ കമന്റുകള്‍
ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി ഭാര്യയും കൂട്ടി ചെന്നൈയില്‍ എത്തിയിരിക്കുകയായിരുന്നു ബാല. വിവാഹ ശേഷമുള്ള ആദ്യത്തെ ദീപാവലി ആഘോഷിക്കുകയാണ് ബാലയും ഭാര്യ കോകിലയും. ബാല തന്നെയാണ് സോഷ്യല്‍മീഡിയ വഴി ചെന്നൈയിലെ ദീപാവലി ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കിട്ടത്.
ഞങ്ങളുടെ തല ദീവാലി... എല്ലാവര്ക്കും എന്റെയും കുടുംബത്തിന്റെയും ആശംസകള്‍ എന്ന് കുറിച്ചുകൊണ്ടാണ് ഫോട്ടോ ബാല പങ്കിട്ടത്. പുതിയ മരുമകളെ മധുരം നല്‍കിയാണ് ബാലയുടെ അമ്മ സ്വീകരിച്ചത്. അമ്മയ്ക്കും വര്‍ഷങ്ങളായി കോകിലയെ അറിയാം. കാരണം ബന്ധുവാണ് കോകില. അതുകൊണ്ട് വീഡിയോയിലും ഫോട്ടോകളിലും ഇരുവരും തമ്മില്‍ ഒരു പ്രത്യേക ബോണ്ടിങ് വ്യക്തമാകുന്നുണ്ട്. മകന് അവനെ മനസിലാക്കുന്ന ഒരു ഇണയെ കിട്ടിയ സന്തോഷവും അമ്മയുടെ മുഖത്തുണ്ട്.
തല ദീവാലി വിശേഷങ്ങള്‍ പങ്കിട്ട ബാലയ്ക്കും കുടുംബത്തിനും നിരവധി പേര് ദീപാവലി ആശംസകള്‍ നേര്‍ന്ന്. എന്നാല്‍ ആശംസകള്‍ക്കിടയിലും ബാലയെയും കോകിലയെയും പരിഹസിക്കുന്ന രീതിയിലുള്ള ചില കമന്റുകളും എത്തി. അടുത്ത വര്‍ഷം പുതിയ മരുമകളോടൊപ്പം ദീപാവലി ആഘോഷിക്കാം. നന്നായി പോയാല്‍ നിനക്ക് കൊള്ളാം.. അടുത്ത വര്‍ഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം! എല്ലാ കാര്യങ്ങളും വീഡിയോ പിടിച്ചു ഇട്ടില്ലെങ്കില്‍ ഒരു സമാധാനവും ഇല്ലല്ലോ. ആരെ കാണിക്കാനാണ്.. ആദ്യ ഭാര്യമാരെയോ... അവര്‍ ജീവനും കൊണ്ട് രക്ഷപെട്ടു അത് തന്നെ ഭാഗ്യം. കോകിലാവും താങ്കളും കൂടി നാടകം കളിക്ക്... പുതിയ നടിമാരെ ഇനി അപ്പോയിന്റ് ചെയ്യാതിരുന്നാല്‍ റൊമ്പ നന്നായിരിക്കും എന്നിങ്ങനെയുള്ള കമന്റുകളാണ് ഫെയ്സ്ബുക്കില്‍ വരുന്നത്.
ബാലയെ പോലെ തന്നെ സോഷ്യല്‍മീഡിയയില്‍ ആക്ടീവാണ് കോകിലയും. ബാലയുടെ അമ്മയും സഹോദരങ്ങളുമെല്ലാം ചെന്നൈയിലാണ് സെറ്റില്‍ഡ്. അതിനാലാണ് അമ്മയെ കാണാനും തല ദീവാലി ആഘോഷിക്കാനുമായി ബാലയും കോകിലയും ചെന്നൈയിലെത്തിയത്.