മലയാളികള്‍ ഒരുക്കുന്ന മറാത്തി ചിത്രം 'തു മാത്സാ കിനാരാ' ഉടന്‍ പ്രേക്ഷകരിലേക്ക്; രചന -സംവിധാനം: ക്രിസ്റ്റസ് സ്റ്റീഫന്‍; നിര്‍മ്മാണം: ജോയ്‌സി പോള്‍ ജോയ്

മലയാളികള്‍ ഒരുക്കുന്ന മറാത്തി ചിത്രം 'തു മാത്സാ കിനാരാ' ഉടന്‍ പ്രേക്ഷകരിലേക്ക്

Update: 2025-08-18 17:18 GMT

തിരുവനന്തപുരം: മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്‌സി പോള്‍ ജോയ്,' ലയണ്‍ഹാര്‍ട്ട് പ്രാഡക്ഷന്‍സി'ന്റെ ബാനറില്‍ ഒരുക്കുന്ന മറാത്തി ചിത്രം 'തു മാത്സാ കിനാരാ'. തിയേറ്ററിലേക്ക്. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന 'ക്രിസ്റ്റസ് സ്റ്റീഫനാണ് 'ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്റെ നിര്‍മ്മാതാവ് 'ജോയ്‌സി പോള്‍ ജോയ്' മുംബൈയിലെ സാംസ്‌ക്കാരിക സാമൂഹ്യ കലാരംഗത്തേയും ജീവകാരുണ്യമേഖലയിലെയും സജീവ പ്രവര്‍ത്തകയാണ് സഹനിര്‍മ്മാതാക്കളായ 'ജേക്കബ് സേവ്യര്‍, സിബി ജോസഫ്' എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്‌ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. അങ്ങനെ ഏറെ അറിയപ്പെടുന്ന മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് 'തു മാത്സാ കിനാരാ'

ജീവിതത്തിന്റെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് 'തു മാത്സാ കിനാരാ'.യെന്ന് സംവിധായകന്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ പറഞ്ഞു. കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛന്റെയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാര്‍ത്ഥതയോടെ ജീവിച്ച ഒരാളുടെ ഹൃദയത്തെ ഒരു കുട്ടിയുടെ നിര്‍മ്മലമായ സ്‌നേഹം അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന 'തു മാത്സാ കിനാരാ' ഒരു ഫീച്ചര്‍ സിനിമയാണ്. കുടുംബ പ്രേക്ഷകരെയടക്കം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ് ഈ സിനിമയെന്ന് ക്രിസ്റ്റസ് സ്റ്റീഫന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ നാവിക സേന സിംഫണി ബാന്റില്‍ വയലിന്‍ കലാകാരനായി സേവനമനുഷ്ഠിച്ച ക്രിസ്റ്റസ് സ്റ്റീഫന്‍ ചെറുപ്പകാലം മുതല്‍ കലാരംഗത്ത് സജീവമാണ്. അന്താരാഷ്ട്ര മിലിട്ടറി മ്യൂസിക്ക് ഫെസ്റ്റുവെല്ലുകളിലടക്കം പല വേദികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.നിരവധി പരസ്യ ചിത്രങ്ങളും സഹ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

സ്വതന്ത്ര സിനിമട്ടോഗ്രാഫറായി മലയാളം സംസ്‌കൃതം, മാറാത്തി തുടങ്ങിയ ഭാഷകളിലായി 13 സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച മലയാളത്തിലെ പ്രശസ്ത ക്യാമറമാന്‍ 'എല്‍ദോ ഐസ ക്കാ'ണ് ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത്

ബാനര്‍ - ലയണ്‍ഹാര്‍ട്ട്‌പ്രൊഡക്ഷന്‍സ്

അഭിനേതാക്കള്‍ - ഭൂഷന്‍ പ്രധാന്‍, കേതകി നാരായണന്‍, കേയ ഇന്‍ഗ്ലെ, പ്രണവ് റാവൊറാണെ, അരുണ്‍ നലവടെ ,ജയരാജ് നായര്‍.

ക്യാമറ: എല്‍ദോ ഐസക് കാര്യനിര്‍വാഹക നിര്‍മ്മാതാവ് :ശ്രീ. സദാനന്ദ് ടെംബൂള്കര്‍

ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍: വിശാല്‍ സുഭാഷ് നണ്ട്‌ലാജ്കര്‍

അസിസ്റ്റന്റ് ഡയറക്ടര്‍: മൗഷിന്‍ ചിറമേല്‍

സംഗീതം: സന്തോഷ് നായര്‍ & ക്രിസ്റ്റസ് സ്റ്റീഫന്‍

മ്യൂസിക് അസിസ്റ്റ്- അലന്‍ തോമസ്

ഗാനരചയിതാവ് -സമൃദ്ധി പാണ്ഡെ

പശ്ചാത്തല സംഗീതം; ജോര്‍ജ് ജോസഫ്

മിക്‌സ് & മാസ്റ്റര്‍: ബിജിന്‍ മാത്യു

സൗണ്ട് ഡിസൈനറും മിക്സറും-

അഭിജിത് ശ്രീറാം ഡിയോ.

ഗായകര്‍ - അഭയ് ജോധ്പൂര്‍കര്‍,

ഷരയു ദാത്തെ,സായിറാം അയ്യര്‍,

ശര്‍വാരി ഗോഖ്‌ലെ ,അനീഷ് മാത്യു

ഡി ഐ -കളറിസ്റ്റ്:ഭൂഷണ്‍ ദല്‍വി.

എഡിറ്റര്‍-സുബോധ് നര്‍ക്കര്‍,

വസ്ത്രാലങ്കാരം-ദര്‍ശന ചൗധരി കലാസംവിധായകന്‍ -അനില്‍ എം. കേദാര്‍

വിഷ്വല്‍ പ്രമോഷന്‍ -നരേന്ദ്ര സോളങ്കി

വിതരണം - റിലീസ് ചുമതലയുള്ള എക്‌സിക്യൂട്ടീവ് -ഫിബിന്‍ വര്‍ഗീസ് .

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- മീഡിയ വണ്‍സൊല്യൂഷന്‍

ജയ്മിന്‍ ഷിഗ്വാന്‍

പബ്ലിക് റിലേഷന്‍ : അമേയ് ആംബര്‍കര്‍ (പ്രഥം ബ്രാന്‍ഡിംഗ്)

പി.ആര്‍ ഒ - പി ആര്‍.സുമേരന്‍.

Tags:    

Similar News