ഇടികൊണ്ട വില്ലന്മാർ ആകാശത്ത് പറക്കുന്ന കാഴ്ച; അന്തരീക്ഷത്ത് പൊടി പറത്തി 'ബാലയ്യ'യുടെ ഉഗ്ര താണ്ഡവം; ചിത്രം 'അഖണ്ഡ 2' ട്രെയിലർ പുറത്തിറങ്ങി; 'മാസ്സ് കാ ബാപ്പ്' എന്ന് ആരാധകർ
By : സ്വന്തം ലേഖകൻ
Update: 2025-11-23 10:16 GMT
നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന 'അഖണ്ഡ 2: താണ്ഡവം' എന്ന ചിത്രത്തിന്റെ ട്രെയിലർ മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ പുറത്തിറങ്ങി. ബാലകൃഷ്ണയുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്.
രണ്ടാം ഭാഗം ആദ്യത്തേതിനേക്കാൾ വലിയ ക്യാൻവാസിൽ ഒരുക്കിയ ഒരു പാൻ-ഇന്ത്യൻ ചിത്രമാണ്. തെലുങ്കിൽ 1.7 കോടിയിലധികം കാഴ്ചക്കാർ ട്രെയിലർ കണ്ടുകഴിഞ്ഞു. സംയുക്ത മേനോൻ നായികയാവുന്ന ഈ ചിത്രത്തിൽ ആദി പിന്നിസെട്ടിയാണ് വില്ലൻ. എസ്. തമൻ സംഗീതം നൽകിയ ഗാനം നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഡിസംബർ 5 ന് തിയേറ്ററുകളിൽ എത്തും.