എ​നി​ക്ക് ​നിന്നെ മ​ന​സി​ലാ​വു​ന്നി​ല്ല​ ​റാ​സി​ൻ; ​നീ​ ​എ​ങ്ങോ​ട്ട് ​ആ​ണ് ​ഒളിച്ചോടുന്നത്; ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു; പക്ഷെ നീ എന്നെ വേദനിപ്പിച്ചു; നി​രാ​ശ​ പ​ങ്കു​കൊ​ണ്ടു​ള്ള പോസ്റ്റുമായി ന​ടി​ ​അ​ഞ്ജ​ലി​ ​അ​മീ​ർ; ബ്രേക്ക് അപ്പ് ആയോയെന്ന് ആരാധകർ..!

Update: 2024-10-15 05:10 GMT

കൊച്ചി: മോഡൽ രംഗത്തും അഭിനയ രംഗത്തും ഏറെ ശ്രേദ്ധേയായ താരമാണ് അഞ്ജലി അമീർ. ട്രാൻസ് വുമണായ അഞ്ജലി താൻ കഷ്ടപ്പെട്ട് കടന്നുവന്ന വഴികളെ കുറിച്ച് എല്ലാം നേരെത്തെ മനസ് തുറന്നിരുന്നു. തുടർന്ന് 'പേ​ര​ൻ​പ്' ​സി​നി​മ​യി​ലൂ​ടെ​ അവർ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ​ ​സ്നേ​ഹ​ബ​ന്ധ​ത്തി​ൽ​ ​നി​രാ​ശ​ ​പ​ങ്കു​കൊ​ണ്ടു​ള്ള​താ​ണ് ​പോ​സ്റ്റ്.​ അവരുടെ വാക്കുകൾ.., 'എ​നി​ക്ക് ​നിന്നെ മ​ന​സി​ലാ​വു​ന്നി​ല്ല​ ​റാ​സി​ൻ,​ ​നീ​ ​എ​ങ്ങോ​ട്ട് ​ആ​ണ് ​ഈ​ ​ഒ​ളി​ച്ചോ​ടു​ന്ന​തെ​ന്ന്.​ ​ഞാ​ൻ​ ​ഒ​രു​ ​പോ​സ്റ്റ് ​ഇ​ട്ടു ​അ​ത് ​സ​ത്യം.​

​അ​ത് ​ക്ഷ​മി​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​തെ​റ്റൊ​ന്നും​ ​അ​ല്ല.​ ​ഞാ​ൻ​ ​പ​ല​ ​പ്രാ​വ​ശ്യം​ ​പ​റ​ഞ്ഞ​താ​ണ് ​ഈ​ ​റി​ലേ​ഷ​ൻ​ ​ശ​രി​യാ​വി​ല്ല.​ ​ആ​രും​ ​അം​ഗീ​ക​രി​ക്കി​ല്ല​ ​എ​ന്നു​ള്ള​ത്.​ ​അ​പ്പോ​ ​ഒ​ക്കെ,​ ​നീ​ ​എ​ന്റെ​ ​കൂ​ടെ​നി​ന്ന് ​പ്ര​ചോ​ദ​നം​ ​ത​ന്നു.​ ​പക്ഷെ ഒ​രു​ ​പ്ര​ശ്നം​ ​വ​ന്ന​പ്പോ​ ​എ​ന്നെ​ ​ത​ള്ളി​പ്പ​റ​യു​ന്ന​ ​അ​ട​ച്ചാ​ക്ഷേ​പി​ക്കു​ന്ന​ ​പ്ര​വ​ണ​ത​ ​ഒട്ടും ന​ല്ല​ത​ല്ല.​ ​എ​ന്റെ​ ​ലൈ​ഫി​ൽ​ ​പ​ല​രും​ ​വ​ന്നു​പോ​യി​ട്ടു​ണ്ട്.​ ​അ​വ​ർ​ക്കൊ​ന്നും​ ​കൊ​ടു​ക്കാ​ത്ത​ ​സ്ഥാ​ന​വും​ ​സ്നേ​ഹ​വു​മാണ്​ ​ഞാ​ൻ​ ​നി​ന​ക്ക് ​തന്നിരുന്നത്,​ ​ഇ​പ്പോ​ ​നി​ന്റെ​ ​ജീ​വി​തം​ ​സു​ര​ക്ഷി​ത​മാ​ക്കാ​ൻ​ ​എ​ന്നെ​ ​വ​ലി​ച്ചെ​റി​ഞ്ഞു​ ​ഓ​ടു​ന്ന​ ​ഈ​ ​ഓ​ട്ടം​ ​ന​ല്ല​ത​ല്ല.​ ​

ഒ​ക്കെ​ ​അ​വ​സാ​നി​പ്പി​ച്ചു​ ​ഞാ​ൻ​ ​പോ​യ​പ്പോ​ഴും​ ​വീ​ണ്ടും​ ​മ​ട​ങ്ങി​വ​ന്ന​ത് ​നീ,​ ​ആ​ണ് ​പി​ന്നെ​യും​ ​ഞാ​ൻ​ ​ച​തി​ക്ക​പ്പെ​ട്ടു.​ ​ഇ​നി​ ​വ​ന്നാ​ലും​ ​നി​ന്നെ​ ​ഞാ​ൻ​ ​വി​ശ്വ​സി​ക്കും.​ ​അ​ത് ​ഞാ​ൻ​ ​വി​ഡ്ഡി​ ​ആ​യ​തു​കൊ​ണ്ട​ല്ല,​ ​മ​റി​ച്ച് ​അത്ര​യും​ ​ഞാ​ൻ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​കൊ​ണ്ടാ.​ ​ഇ​തൊ​ക്കെ​ ​ക​ണ്ട് ​എ​ന്റെ​ ​വി​ഷ​മം​ ​ക​ണ്ട് ​ചി​ല​പ്പോ​ ​നീ​ ​ഹാ​പ്പി​ ​ആ​യി​രി​ക്കും.​ പ​ക്ഷേ​ ​നീ​ ​കാ​ര​ണം​ ​ഞാ​ൻ​ ​മ​രി​ച്ചു​വീ​ണാ​ൽ​ ​ഒ​ന്നോ​ർ​ക്കു​ക,​ ​​ ​ഒ​രി​ക്ക​ലും​ ​എ​ന്റെ​ ​മ​ര​ണം​ ​കൊ​ണ്ട് ​ഒ​രു​ ​മ​നഃ​സ​മാ​ധാ​ന​വും​ ​ല​ഭി​ക്കി​ല്ല.​ ​

അ​വ​ന്റെ​ ​ഭാ​ഗം​ ​മാ​ത്രം​ ​കേ​ൾ​ക്കു​ന്ന​ ​അ​വ​ന്റെ​ ​ഉ​മ്മ​യോ​ടും​ ​ഉ​പ്പ​യോ​ടും;​ ​നി​ങ്ങ​ളു​ടെ​ ​മ​ക​ൻ​ ​വേ​ദ​നി​ക്കു​ന്ന​തി​നേ​ക്കാ​ളും​ ​ഒ​രാ​യി​രം​ ​ഇ​ര​ട്ടിയാണ്​ ​ഞാ​ൻ ഇപ്പോൾ​ ​വേ​ദ​നി​ക്കു​ന്നത്.​ ​ഇ​ത്തി​രി​ ​മ​നഃ​സാ​ക്ഷി​ ​നി​ങ്ങ​ൾ​ക്ക് ​ഉ​ണ്ടെ​ങ്കി​ൽ​ ​ഒ​ന്ന് ​മ​ന​സി​ലാ​ക്കു​ക.​ ഇതാണ് ​അ​ഞ്ജ​ലി​ ​അ​മീർ സോഷ്യൽ മീഡിയായിൽ പങ്ക് വച്ച​ ​വാ​ക്കു​ക​ൾ. ഈ പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് താരത്തിനോട് കാര്യങ്ങൾ അന്വേഷിച്ച് മുൻപോട്ട് വന്നിരിക്കുന്നത്.

Tags:    

Similar News