'സ്വന്തം ചോര തന്നെ എതിരായി സംസാരിക്കുമ്പോള്‍ വേദനയുണ്ട്': ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശേഷമുള്ള നടന്‍ ബാലയുടെ പ്രതികരണം ഇങ്ങനെ

'സ്വന്തം ചോര തന്നെ എതിരായി സംസാരിക്കുമ്പോള്‍ വേദനയുണ്ട്'

Update: 2024-10-14 12:28 GMT

കൊച്ചി: മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെ നടന്‍ പുറത്തിറങ്ങി. തന്നെ അറസ്റ്റ് ചെയ്തതില്‍ വേദനയില്ലെന്നും എന്നാല്‍ സ്വന്തം ചോര തന്നെ എതിരായി സംസാരിക്കുമ്പോള്‍ വേദനയുണ്ടെന്ന് കോടതിയില്‍ നിന്നും പുറത്തിറങ്ങിയ നടന്‍ പ്രതികരിച്ചു.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമര്‍ശങ്ങള്‍ പാടില്ലെന്ന ഉപാധിയിലാണ് ജാമ്യം നല്‍കിയത്. മുന്‍ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, അവരെ ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് ജാമ്യവ്യവസ്ഥയിലുള്ളത്.

ഇന്ന് പുലര്‍ച്ചെയാണ് നടന്‍ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയായ ഗായികയും മകളും നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്.

എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് ഇപ്പോള്‍ അറസ്റ്റ് ച്യെതതെന്ന് മനസ്സിലാകുന്നില്ലെന്നുമാണ് ബാലബാല, പ്രതികരണം, ജാമ്യം

 പ്രതികരിച്ചത്. കുടുംബത്തെ ഇപ്പോള്‍ വലിച്ചിഴയ്ക്കുന്നത് ഞാനല്ല. എന്തിന് വേണ്ടിയാണ് ഇതെന്ന് നിങ്ങള്‍ തീരുമാനിക്കൂ. എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും. ഇനി വെറുതെയിരിക്കില്ല. കണ്ണീര് കുടിപ്പിച്ചവര്‍ക്കുള്ള ഫലം ദൈവം നല്‍കും- ബാല പറഞ്ഞു.

Tags:    

Similar News