ന്യൂഇയർ ഗിഫ്റ്റുമായി ദളപതി; വിജയ്‌ യുടെ അവസാന ചിത്രം ജനനായകന്റെ വമ്പൻ അപ്ഡേറ്റ് നാളെ; കടുത്ത ആവേശത്തിൽ ആരാധകർ

Update: 2025-12-30 05:30 GMT

മിഴ് സൂപ്പർതാരം ദളപതി വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ (ഡിസംബർ 31) പുറത്തിറങ്ങും. ജനുവരി ഒൻപതിന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ പുതുവത്സരദിനമായ ജനുവരി ഒന്നിന് ആരംഭിക്കും. റിലീസ് ദിവസത്തെ ആദ്യ പ്രദർശനം കേരളത്തിൽ പുലർച്ചെ ആറ് മണിക്ക് ആരംഭിക്കും. ഇത് ഏറ്റവും നേരത്തെയുള്ള പ്രദർശനമായിരിക്കും.

നേരത്തെ പുലർച്ചെ നാല് മണിക്ക് പ്രദർശനം നടത്താനായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ സമയമാറ്റം കാരണം ആരാധകർക്കുണ്ടായ ബുദ്ധിമുട്ടുകൾ ക്ഷമിക്കണമെന്ന് കേരളത്തിലെ വിതരണക്കാരായ എസ്.എസ്.ആർ എന്റർടെയ്ൻമെൻ്റ്സ് അഭ്യർത്ഥിച്ചു. തമിഴ്നാട്ടിൽ രാവിലെ ഒൻപത് മണിക്കും ബംഗളൂരുവിൽ രാവിലെ 6.15നും വിദേശത്ത് രാവിലെ എട്ട് മണിക്കുമാണ് ആദ്യ പ്രദർശനങ്ങൾ ആരംഭിക്കുക.

എച്ച്. വിനോദാണ് 'ജനനായകൻ' രചനയും സംവിധാനവും നിർവഹിക്കുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബോബി ഡിയോൾ, മമിത ബൈജു, നരേൻ, പ്രിയ മണി തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്. ജഗദീഷ് പളനി സാമി, ലോഹിത് എൻ.കെ. എന്നിവർ കോ-പ്രൊഡ്യൂസർമാരാണ്. സത്യൻ സൂര്യനാണ് ഛായാഗ്രഹണം, അനൽ അരശാണ് ആക്ഷൻ കൊറിയോഗ്രാഫർ. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ.

Tags:    

Similar News