പ്രണയവും സംഗീതവും കടന്നുള്ള യാത്ര; പ്രണയനായകനാകാന്‍ മോഹന്‍ലാല്‍; തിരക്കഥ, സംവിധാനം അനൂപ് മേനോന്‍; പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Update: 2025-02-19 10:47 GMT

അനൂപ് മേനോന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനൂപ് മേനോനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് മോഹന്‍ലാല്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അനൂപ് മേനോന്‍ തന്നെയായിരിക്കും. തന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

പ്രണയവും വിരഹവും സംഗീതവും ഇഴ ചേര്‍ന്ന റൊമാന്റിക് എന്റര്‍ടെയ്നറാകും ഈ ചിത്രം. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ടൈംലെസ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. അനൂപ് മേനോന്‍ തന്റെ കരിയറില്‍ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ 'പകല്‍ നക്ഷത്രങ്ങളില്‍' നായകനായെത്തിയത് മോഹന്‍ലാല്‍ ആയിരുന്നു.

Full View

2022ല്‍ റിലീസ് ചെയ്ത 'പദ്മ' ആണ് അനൂപ് മേനോന്‍ അവസാനമായി സംവിധാനം ചെയ്ത സിനിമ. അതേസമയം, എമ്പുരാന്‍ അടക്കം നിരവധി ബിഗ് ബജറ്റ് സിനിമകളാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. തുടരും, കണ്ണപ്പ, ഹൃദയപൂര്‍വ്വം, വൃഷഭ, റാം, മഹേഷ് നാരായണന്‍ ചിത്രം എന്നിവ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

ഈ സിനിമകളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാകും മോഹന്‍ലാല്‍ അനൂപ് മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുക. നിലവില്‍ സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വ്വം ചിത്രത്തിന്റെ ഷൂട്ടിലാണ് മോഹന്‍ലാല്‍. വൃഷഭ, മഹേഷ് നാരാണന്‍ സിനിമകളുടെ ഷൂട്ടിങ് താരം പൂര്‍ത്തിയാക്കി കഴിഞ്ഞു.

Tags:    

Similar News