ഉർവശിയും മകൾ തേജാലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്നു; ആരതി ഗായത്രി ദേവി ഒരുക്കുന്ന 'പാബ്ലോ പാര്‍ട്ടി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Update: 2025-06-15 13:30 GMT

കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് ഉർവശി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിൽ സജീവമായിരിക്കുകയാണ് ഉർവശിയിപ്പോൾ. തിരിച്ചുവരവിൽ തമിഴിലും, മലയാളത്തിലുമടക്കം മികച്ച കഥാപാത്രങ്ങൾ ഉർവശിയെ തേടിയെത്തി. ഇപ്പോഴിതാ മകള്‍ തേജാലക്ഷ്മിയുമായി മലയാള സിനിമയില്‍ ആദ്യമായി ഒരുമിച്ചഭിനയികാൻ ഒരുങ്ങുകയാണ് താരം. 'പാബ്ലോ പാര്‍ട്ടി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.

പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിര്‍മാണ കമ്പനിയായ അഭിലാഷ് പിള്ള വേള്‍ഡ് ഓഫ് സിനിമാസും ടെക്‌സാസ് ഫിലിം ഫാക്റ്ററിയും എവര്‍ സ്റ്റാര്‍ ഇന്ത്യനും ചേര്‍ന്നാണ് 'പാബ്ലോ പാര്‍ട്ടി' നിര്‍മിക്കുന്നത്. ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥഒരുക്കിയിരിക്കുന്നത് അഭിലാഷ്പിള്ളയാണ്. നവാഗതനായ ബിബിന്‍ എബ്രഹാം മേച്ചേരില്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു. മുകേഷ്, സിദ്ദിഖ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, അനുശ്രീ, അപര്‍ണ ദാസ്, ബോബി കുര്യന്‍, റോണി ഡേവിഡ്, ഗോവിന്ദ് പത്മസൂര്യ, അന്ന രാജന്‍, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിവരാണ് 'പാബ്ലോ പാര്‍ട്ടി'യിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം കിരണ്‍ ദാസാണ്. സംഗീതം രഞ്ജിന്‍ രാജ്, സൗണ്ട് ഡിസൈനിങ് എം.ആര്‍. രാധാകൃഷ്ണന്‍, ആര്‍ട്ട് സാബു റാം, പ്രോജക്ട് ഡിസൈന്‍ സഞ്ജയ് പടിയൂര്‍, മേക്കപ്പ് പാണ്ഡ്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പാര്‍ത്ഥന്‍, സ്റ്റില്‍ രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍, പോസ്റ്റര്‍ ശരത്ത് വിനു, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    

Similar News