'മക്കളെ..നിനക്കൊക്കെ എന്തുപറ്റി..!'; 'ആറാട്ട് അണ്ണൻ' പോയി ഇനി 'പുഷ്പ അണ്ണൻ' ഭരിക്കും; ‘പുഷ്പ ഫയറാടാ..താഴത്തില്ലടാ..’; അലറി വിളിച്ച് ഡയലോഗ്; കണ്ടുനിന്നവർക്ക് ചിരിപൊട്ടി; 'പുഷ്പ' ഡേയ്ക്ക് തിയേറ്ററിൽ സംഭവിച്ചത്!
എറണാകുളം: കേരളത്തില്‍ ഇപ്പോള്‍ ഏത് സിനിമ ഇറങ്ങിയാലും ഓരോ പുതിയ അണ്ണന്മാര്‍ ഇറങ്ങുന്നത് ട്രെന്‍ഡ് ആയിട്ട് മാറിയിരിക്കുകയാണ്. തീയറ്ററിന്റെ മുന്‍പില്‍ ഓരോ കോമാളിത്തരം കാണിക്കുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് വരെ ചിരി നിര്‍ത്താന്‍ പറ്റില്ല.
അത്രയ്ക്കും രസകരമാണ് ഇവരുടെ കാര്യങ്ങള്‍. അങ്ങനെ ഒരു സംഭവമാണ് ഇന്ന് പുഷ്പ ഇറങ്ങിയ ദിവസം എറണാകുളത്തെ പ്രമുഖ തിയറ്ററില്‍ സംഭവിച്ചത്. എറണാകുളത്തെ പ്രമുഖ തിയറ്ററിലാണ് സംഭവം നടന്നത്. രാവിലെ പുഷ്പ2 സിനിമ കാണുവാന്‍ പോയവര്‍ 'പുഷ്പ ഫയറാടാ..താഴത്തില്ലടാ..' എന്നൊക്കെ പറഞ്ഞ് അലറി നടക്കുന്ന യുവാവിനെ കണ്ട് അമ്പരന്നു. പലര്‍ക്കും ചിരിയടക്കാന്‍ പറ്റിയില്ല.
പുഷ്പയിലെ അല്ലുവിനെ പോലെ വേഷം ധരിച്ചും ഡയലോഗ് പറഞ്ഞു നടക്കുന്ന ഇയാളെ കൗതുകത്തോടെയാണ് ആളുകള്‍ നോക്കുന്നത്. പുഷ്പ്പന്‍ അണ്ണന്‍ തിയേറ്ററില്‍ വന്നപ്പോള്‍ എന്ന പേരിലാണ് ഇയാളുടെ വിഡിയോ പ്രചരിക്കുന്നത്. ഓരോ സിനിമ കഴിയുമ്പോളും കേരളത്തില്‍ ഓരോ കോമാളികള്‍ ജനിക്കുന്നുവെന്നും, നമ്മുടെ നാട്ടിലും ഇങ്ങനെ കോലം കെട്ടുന്ന ചിലരെന്നും കമന്റുകളുണ്ട്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.