ബേസിലിന്റെ സിനിമകളൊന്നും മിസ് ചെയ്യാന്‍ പറ്റില്ല; പൊന്‍മാന്‍ കാണാന്‍ ആകാംക്ഷയോടെ സഞ്ജു സാംസണ്‍; സഞ്ജുവിന് നന്ദി പറഞ്ഞ് പൊന്‍മാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍
ബേസില്‍ ജോസഫും സജിന്‍ ഗോപുവും പ്രധാനകഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'പൊന്‍മാന്‍'. ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ജി. ആര്‍ ഇന്ദു ഗോപനാണ്. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസയും ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ വിജയത്തിനൊപ്പം ബേസിലിന്റെ കഥാപാത്രവും കൈയ്യടി നേടുകയാണ്.
ഇപ്പോഴിതാ, 'പൊന്‍മാന്‍' കാണാന്‍ ആകംഷയോടെ കാത്തിരിക്കുകയാണെന്ന ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ സോഷ്യല്‍ മീഡിയ സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. 'ബേസിലിന്റെ സിനിമകളൊന്നം മിസ് ചെയ്യാന്‍ പറ്റില്ലെന്നും, ഉടന്‍ തന്നെ പൊന്‍മാന്‍ കാണാനാകുമെന്ന ആകംഷയിലാണെന്നും, ആണ് സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സഞ്ജുവിന് നന്ദിയറിയിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലെത്തിയിട്ടുണ്ട്. അതേസമയം, ബേസിലിനെ അഭിനന്ദിച്ച് നടന്‍ ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും ഏറെ ശ്രദ്ധനേടിയിരുന്നു. പോസ്റ്റിലെ താരങ്ങളുടെ കമന്റുകളും മറുപടികളും വൈറലാകുകയും ചെയ്തിരുന്നു.
'പൊന്‍മാന്റെ വിജയത്തില്‍ അഭിനന്ദനങ്ങള്‍, ഭാവിയില്‍ ഒരുപാട് അംഗീകാരങ്ങള്‍ തേടിയെത്തട്ടെ. അടുത്ത പടത്തിനായി കട്ട വെയ്റ്റിങ്! അടുത്ത പടം വമ്പന്‍ ഹിറ്റ് അടിക്കട്ടെ ! കോടികള്‍ വാരട്ടെ,' എന്നായിരുന്നു ബേസിലിന്റെ ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചത്.
പ്രശസ്ത പ്രൊഡക്ഷന്‍ ഡിസൈനറായ ജോതിഷ് ശങ്കര്‍ ആധ്യമായി സംവിധായകനയി അരങ്ങേറ്റം കുറിച്ച ചിത്രമാണ് പൊന്‍മാന്‍. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രത്തില്‍ നിര്‍മ്മാണം. ജി.ആര്‍. ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊന്‍മാന്‍ ഒരുക്കിയിരിക്കുന്നത്. ജി. ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.