'വൺ ലാസ്റ്റ് ടൈം..'; വിജയ് ചിത്രം ജനനായകന്റെ വമ്പൻ അപ്ഡേറ്റ് പുറത്ത്; ചിത്രത്തിൽ മറ്റൊരു മലയാളി താരവും കൂടി; കടുത്ത ആകാംക്ഷയിൽ ആരാധകർ

Update: 2025-05-24 09:46 GMT

മിഴ് സൂപ്പർതാരം വിജയ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്. ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‌യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്.

ജനുവരി ഒമ്പതി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ മലയാളി നടി രേവതിയും ഉണ്ടാകുമെന്നാണ് പുതിയ അപ്ഡേറ്റ്. ഇതോടെ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തിലായിരിക്കുകയാണ്.

Tags:    

Similar News