നടന്‍ വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

നടന്‍ വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

Update: 2025-01-24 04:46 GMT

ചെന്നൈ: നടന്‍ വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് മൂന്ന് യുട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയിലാണ് 3 ചാനലുകള്‍ക്കെതിരെ തേനാംപെട്ട് പൊലീസ് കേസെടുത്തത്. പൊതുപരിപാടിയില്‍ നടന്‍ വിശാലിന്റെ കൈകള്‍ വിറയ്ക്കുന്നതും സംസാരിക്കാന്‍ പാടുപെടുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു.

അദ്ദേഹത്തിനു കടുത്ത പനിയാണെന്നും മൈഗ്രേനുണ്ടെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ വിശാലിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ചില യുട്യൂബ് ചാനലുകള്‍ വിശാലിന്റെ ആരോഗ്യനിലയെക്കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് നാസര്‍ പരാതിയുമായി രംഗത്ത് എത്തിയത്.

Tags:    

Similar News