തലയിൽ ഓയിലൊക്കെ ഇട്ട് മസാജ് ചെയ്തുതരും; പിന്നെ രാത്രി കട്ടിലിൽ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും; ഷൂട്ടില്ലാത്ത സമയത്ത് ഞാൻ വല്ലാതെ മിസ് ചെയ്യുന്നു; 'ഡേ ഇന്‍ മൈ ലൈഫ്' വീഡിയോയില്‍ അമ്മയെക്കുറിച്ച് പറഞ്ഞ് സ്വാസിക; വിഷമിക്കണ്ട പോട്ടെയെന്ന് ആരാധകർ!
കൊച്ചി: ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ പെട്ടെന്ന് സ്ഥാനം പിടിച്ച നടിയാണ് സ്വാസിക. താരത്തിന് ആരാധകരും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എപ്പോഴും തന്റെ ജീവിതത്തിൽ നടക്കുന്ന നല്ല കാര്യങ്ങൾ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.
ഇപ്പോഴിതാ അതുപോലെ ഒരു വീഡിയോ ആണ് യൂട്യൂബിൽ പങ്ക് വച്ചിരിക്കുന്നത്. താരം ഇപ്പോൾ കോയമ്പത്തൂരിൽ ഷൂട്ടിങ്ങിലാണ്.
'ഡേ ഇന്‍ മൈ ലൈഫ്' വീഡിയോയില്‍ തന്റെ അമ്മയെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. കാലിന് ശസ്ത്രക്രിയ ചെയ്തതിനാല്‍ ഇപ്പോള്‍ വിശ്രമത്തിലാണ് സ്വാസികയുടെ അമ്മ. അതിനാല്‍ അമ്മ കൂടെയില്ലാത്തതിന്റെ വിഷമവും താരം വീഡിയോയില്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.
താരത്തിന്റെ വാക്കുകൾ..
''ശരിക്കും ഇതുപോലെ ഷൂട്ടില്ലാത്ത സമയത്താണ് അമ്മയെ ഞാൻ ഭയങ്കരമായി മിസ്‌ചെയ്യുന്നത്. എത്രയോ വര്‍ഷമായി എന്റെ കൂടെ ഷൂട്ടിന് വരുന്നയാളായിരുന്നു എന്റെ അമ്മ. ഇപ്പോഴാണ് അമ്മ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നത്. അമ്മയുണ്ടെങ്കില്‍ അമ്മ വെയ്ക്കുന്ന ഭക്തിഗാനമൊക്കെ കേട്ടാകും എഴുന്നേല്‍ക്കുക.
ചന്ദനത്തിരിയൊക്കെ കത്തിച്ച് നല്ല മണത്തോടെ പാട്ട് കേട്ടുകൊണ്ടാകും രാവിലെ തുടങ്ങുന്നത്. ബ്രഷ് ചെയ്ത് വരുമ്പോഴേക്കും ഗ്രീന്‍ടീ റെഡിയായിരിക്കും. ഒരുമിച്ച് ടിവി കാണും. വെറൈറ്റി ഭക്ഷണമൊക്കെ ഓര്‍ഡര്‍ചെയ്യും.
അമ്മയുണ്ടെങ്കില്‍ തല ഓയിലൊക്കെ ഇട്ട് മസാജ് ചെയ്തുതരും. പിന്നെ രാത്രി കെട്ടിപ്പിടിച്ച് കിടന്നുറങ്ങും. ഇപ്പോള്‍ ഈ വലിയ കട്ടിലില്‍ ഈ അറ്റത്ത് ഞാന്‍ ചുരുണ്ടുകൂടി കിടക്കും. അല്ലെങ്കില്‍ അപ്പുറത്ത് അമ്മയുമുണ്ടാകും.
അമ്മയെ ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പക്ഷേ, അത് അമ്മയോട് ഞാന്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ അമ്മ കാല് വയ്യാതിരിക്കുകയാണ്. ഒരുവര്‍ഷമായി കാല് വയ്യാതായിട്ട്. സര്‍ജറി കഴിഞ്ഞു. കമ്പി മാറ്റിയിട്ട് രണ്ടാഴ്ചയായി. ഒട്ടും ട്രാവല്‍ചെയ്യാന്‍ പറ്റാത്തതിനാലാണ് അമ്മ ഒരുകൊല്ലമായി എന്നോടൊപ്പം വരാത്തത്. കല്യാണത്തിന്റെ വീഡിയോ കണ്ടാലറിയാം.
അമ്മയ്ക്ക് നടക്കാനുണ്ടായിരുന്ന ബുദ്ധിമുട്ട്. അമ്മയോട് ഇത് പറഞ്ഞാല്‍ അമ്മയ്ക്ക് ടെന്‍ഷനാകും. അമ്മ എന്നത് വളരെ വലിയ മിസ്സിങ് ഫാക്ടറാണ്. അമ്മയുടെ മുന്നില്‍ ഞാന്‍ ചില്‍ വൈബാണെന്ന് പറഞ്ഞിട്ടാണിരിക്കുക.
പക്ഷേ, കാരവനില്‍ ഇരിക്കുമ്പോഴും അമ്മയെ മിസ് ചെയ്യും. എന്റെ എല്ലാ ഫ്രണ്ട്‌സും പറയും, ഷീ ഈസ് വേറെ ലെവല്‍ സപ്പോര്‍ട്ട്, ഭയങ്കരമായിട്ട് കട്ടയ്ക്ക കൂടെ നില്‍ക്കും. ഗിരിജാമ്മ മുത്താണ്'', സ്വാസിക പറയുന്നു.