തീയറ്ററുകളിൽ ക്ലിക്കായില്ല; ഗിരീഷ് എ ഡി- നസ്‌ലെൻ ടീം ചിത്രം ഒടിടിയിലേക്ക്; 'ഐ ആം കാതലൻ' ന്റെ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ

Update: 2024-12-09 12:54 GMT

കൊച്ചി: വലിയ പ്രതീക്ഷയോടെ തീയറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി- നസ്‌ലെൻ ടീം ഒന്നിച്ച 'ഐ ആം കാതലൻ'. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ഹിറ്റുകൾക്ക് ശേഷം പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. ഐ ആം കാതലൻ സിനിമ തിയറ്ററില്‍ ചലനമുണ്ടാക്കിയിട്ടില്ലെങ്കിലും നടൻ നസ്‍ലെന്റെ ആരാധകര്‍ ഒടിടി കാഴ്‍ചയ്‍ക്കായി കാത്തിരിക്കുന്നതാണ്.

മനോരമ മാക്സിലൂടെ ആയിരിക്കും ചിത്രം ഒടിടിയില്‍ എത്തുക. ഒടിടിയില്‍ വൈകാതെ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ സ്‍ട്രീമിംഗ് തിയ്യതി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. ഐ ആം കാതലൻ സിനിമ ഒടിടിയില്‍ വര്‍ക്കാകുമെന്ന പ്രതീക്ഷയിലാണ് നസ്‍ലെന്റെ ആരാധകര്‍.

പ്രശസ്ത നടനായ സജിൻ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം നവംബർ 7 നാണ് തീയേറ്ററുകളിലെത്തിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും, ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.

അനിഷ്‌മ നായികാ വേഷം അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരൺ വേലായുധൻ, എഡിറ്റിംഗ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസ്, സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപ് എന്നിവരാണ്.

Tags:    

Similar News