ബിഗ് ബജറ്റ് ചിത്രങ്ങളില്‍ നായികയെ തീരുമാനിക്കുന്നത് നായകന്മാര്‍; എനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരുടെയും വിചാരം; അത് സത്യമല്ലെന്ന് ത്പസി പന്നു
ബിഗ് ബജറ്റ് ചിത്രങ്ങളില്‍ നായികയെ തീരുമാനിക്കുന്നത് നായകന്മാര്‍
മുംബൈ: ബോളിവുഡ് സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് തപ്‌സി പന്നു. ഇടക്കിടെ സിനിമയിലെ മോശം കാര്യങ്ങളെ കുറിച്ച് ശക്തമായി സംസാരിക്കുന്ന വ്യക്തി കൂടിയാണ് അവര്‍. ഇത്തരമൊരു തുറന്നു പറച്ചിലാണ് തപ്‌സി വീണ്ടും നടത്തുന്നത്. ബോളിവുഡ് സിനിമയില്‍ നടന്മാരാണ് നായികയെ തീരുമാനിക്കുന്നതെന്ന് തെന്നിന്ത്യന്‍ നടി തപ്‌സി പന്നു പറഞ്ഞു.
തനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരും കരുതുന്നതെന്നും പക്ഷേ, അതൊന്നും ഒരിക്കലും സത്യമല്ലെന്നും തപ്‌സി പന്നു പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ചില സിനിമകള്‍ ചെയ്യുമ്പോള്‍ നല്ല പ്രതിഫലം ലഭിക്കാറുണ്ട്. എന്നാല്‍ ചില സിനിമകള്‍ക്ക് പ്രതിഫലം അധികം കിട്ടാറില്ല. അത്തരത്തിലുള്ള സിനിമയിലേക്ക് എന്നെ വിളിക്കുമ്പോള്‍ എനിക്കൊരു സഹായമാകട്ടെ എന്നാണ് സിനിമയുടെ അണിയറയിലെ ആളുകള്‍ കരുതുന്നത്. എല്ലാ ബിഗ് ബജറ്റ് ചിത്രങ്ങളിലും നായകന്മാരാണ് സഹതാരങ്ങളെ തെരഞ്ഞെടുക്കുന്നത്. സിനിമയ്ക്കുള്ള കാസ്റ്റിംഗില്‍ തീരുമാനം എടുക്കുന്നത് മുഴുവന്‍ പുരുഷന്മാരാണ്.
നായികയായി ആര് വേണം എന്നതും നടന്മാരാണ് തീരുമാനിക്കുന്നത്. പ്രേക്ഷകര്‍ക്ക് പോലും ഇതറിയാം. 75 ശതമാനം സിനിമകളിലെയും സംവിധായകന്മാര്‍ കാസ്റ്റിംഗിന്റെ കാര്യത്തില്‍ മുന്‍നിര നടന്മാരോടാണ് അഭിപ്രായം ചോദിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിമാരോടൊപ്പം അഭിനയിക്കാനാണ് നടന്മാര്‍ക്ക് ഏറെ താത്പര്യം. എന്നാല്‍ അത് പുറത്തുകാണിക്കില്ലെന്നും തപ്‌സി പന്നു പറഞ്ഞു.
ഖേല്‍ ഖേല്‍ മേയിനാണ് തപ്‌സിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അക്ഷയ് കുമാര്‍, ഫര്‍ദീന്‍ ഖാന്‍, ആമി വിര്‍ക്ക്, വാണി കപൂര്‍, ആദിത്യ സീല്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.