എന്‍ നന്‍പന്‍ പുതു വഴി തേടി പുതു യാത്ര ആരംഭിക്കുകയാണ്.... വിജയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസയുമായി സൂര്യ

Update: 2024-10-27 08:30 GMT

രജനികാന്തും കമല്‍ ഹാസനും കഴിഞ്ഞാല്‍ തമിഴ് സിനിമാ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് വിജയ്യും സൂര്യയും. സിനിമയ്ക്കപ്പുറം ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്കിറങ്ങിയ തന്റെ സുഹൃത്ത് വിജയ്യ്ക്ക് ആശംസ അറിയിച്ചിരിക്കുകയാണ് സൂര്യ. തന്റെ സുഹൃത്ത് പുതു വഴി തേടി, പുതിയ യാത്ര ആരംഭിക്കുകയാണ്.

അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നാണ് സൂര്യ ആശംസിച്ചത്. സൂര്യയെ നായകനാക്കി സംവിധായകന്‍ ശിവ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം കങ്കുവുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യയുടെ വാക്കുകള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സൂര്യ വിജയിയെക്കുറിച്ച് പറയുന്ന വാക്കുകള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ചടങ്ങിനിടയില്‍ നടന്‍ ബോസ് വെങ്കട്ട് സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് തലൈവര്‍ ആകാന്‍ എന്നും അത്തരത്തില്‍ നോക്കുകയാണെങ്കില്‍ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണം എന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്. എന്നാല്‍ സൂര്യ തന്റെ സുഹൃത്തുക്കളായ ഉദയനിധി സ്റ്റാലിനെയും ദളപതി വിജയ്യെ കുറിച്ചും സംസാരിക്കുകയായിരുന്നു.

തനിക്ക് ലയോള കോളേജില്‍ പഠിക്കുമ്പോള്‍, ഒരു ജൂനിയര്‍ ഉണ്ടായിരുന്നു, ഞാന്‍ അവനെ ബോസ് എന്ന് വിളിക്കും. അദ്ദേഹം ഇന്ന് ഉപമുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന് ആശംസകള്‍. ഒരു വലിയ പാരമ്പര്യത്തില്‍ നിന്ന് വന്നെന്ന് ഒരിക്കലും കാണിക്കാറില്ല. എപ്പോള്‍ വേണമെങ്കിലും നമുക്ക് പോയി സംസാരിക്കാം. ഇനി മറ്റൊരു സുഹൃത്തുണ്ട് തനിക്ക്. അദ്ദേഹം പുതിയ വഴിയില്‍ പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ വരവും നല്ല വരവായി മാറട്ടെ എന്നുമാണ് സൂര്യ പറഞ്ഞത്.

Tags:    

Similar News