ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത നേത്ര പരിശോധനയിലൂടെ പ്രവചിക്കാന്‍ കഴിയും; നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് രോഗനിര്‍ണയം സാധ്യമെന്ന് കണ്ടെത്തല്‍; ഡിജിറ്റല്‍ റെറ്റിനല്‍ ഫോട്ടോഗ്രാഫുകളുടെ വിശകലനം പുതുചരിത്രമാകുമ്പോള്‍
ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത നേത്ര പരിശോധനയിലൂടെ പ്രവചിക്കാന്‍ കഴിയും
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത നേത്ര പരിശോധനയിലൂടെ പ്രവചിക്കാന്‍ കഴിയുമോ. കഴിയും എന്ന് തന്നെയാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഇക്കാര്യം യാഥാര്‍ത്ഥ്യമാക്കാം എന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഡിജിറ്റല്‍ റെറ്റിനല്‍ ഫോട്ടോഗ്രാഫുകള്‍ വിശകലനം ചെയ്യാനാണ് അവര്‍ എ.ഐ സംവിധാനം ഇക്കാര്യത്തില്‍ ഉപയോഗിച്ചത്.
ചില രോഗാവസ്ഥകള്‍ നിര്‍ണയിക്കുന്നതിനായി കണ്ണിന്റെ പിന്‍ഭാഗത്തെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. ഓരോ രോഗിക്കും ഒരു സെക്കന്‍ഡിനുള്ളില്‍ വ്യക്തിഗതമാക്കിയ റിസ്‌ക് സ്‌കോര്‍ തയ്യാറാക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ കഴിഞ്ഞു. രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നീ പരിശോധനകള്‍ക്കൊപ്പം അതേ ദിവസം തന്നെ ഈ ചികിത്സയും നടത്താം എ്ന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരത്തില്‍ രോഗസാധ്യത കൂടുതലുള്ള ആളുകളെ നേരത്തെ തന്നെ തിരിച്ചറിയാന്‍ കഴിയും.
ഡണ്ടി സര്‍വകലാശാലയിലെ ഹൃദ്രോഗ വിദഗ്ധര്‍ ടൈപ്പ് 2 പ്രമേഹമുള്ളവരുടെ കണ്ണകള്‍ സ്‌ക്കാന്‍ ചെയ്യുമ്പോള്‍ എ.ഐ സംവിധാനവും പരീക്ഷിച്ചിരുന്നു. പ്രമേഹ രോഗികള്‍ക്ക് ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടോ എന്ന് പരിശോധിക്കാന്‍ പതിവായി നേത്ര പരിശോധന
നടത്താറുളളതാണ്. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് റെറ്റിനയെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണിത്. പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ഡോ.ഇഫി മോര്‍ഡി പറയുന്നത് കണ്ണുകള്‍ ഹൃദയത്തിലേക്കുള്ള ജാലകങ്ങളാണ് എന്നാണ്.
കണ്ണിന്റെ പിന്‍ഭാഗത്തുള്ള രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ചുരുങ്ങുകയോ ചെയ്താല്‍, ശരീരത്തിനുള്ളിലെ മറ്റ് രക്തക്കുഴലുകളേയും ബാധിക്കുകയും ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പരിശോധനയുടെ പശ്ചാത്തലത്തില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത എഴുപത് ശതമാനത്തോളം കൃത്യതയോടെ പ്രവചിക്കാന്‍ എ.ഐ സംവിധാനത്തിന് കഴിഞ്ഞു.
ഇത് സംബന്ധിച്ച സ്‌ക്കാനിംഗിന ഒരു മിനിട്ടില്‍ താഴെ സമയമെടുക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 2035 ഓടെ യു.കെയില്‍ 125,000 ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് തടയാനായിട്ടാണ് പുതിയ ഗവേഷണങ്ങള്‍ നടത്തുന്നതെന്നുമാണ് ബ്രിട്ടനിലെ ഗവേഷകര്‍ വെളിപ്പെടുത്തുന്നത്.