സെക്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുട്ടന്‍ പണി തരുന്നു; സ്ത്രീകളുടെ ലൈംഗികാവയവത്തിലെ വൈറസ് മൂക്കിലൂടെ തലച്ചോറിലെത്തിയാല്‍ ഡിമെന്‍ഷ്യ അടക്കം ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കാം; യൂണിവേഴ്സിറ്റിയുടെ പഠനം ഞെട്ടിക്കുന്നത്

യൂണിവേഴ്സിറ്റിയുടെ പഠനം ഞെട്ടിക്കുന്നത്

Update: 2025-03-16 00:47 GMT

ഷിക്കാഗോ: ലൈംഗിക സുഖം ആസ്വദിക്കുന്നതിനായി വ്യത്യസ്ത വഴികള്‍ തേടുന്നവര്‍ സൂക്ഷിക്കുക. വദനസൂരതത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഹെര്‍പെസ് വൈറസ് തലച്ചോറിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഹെര്‍പെസ് സിംപ്ലെക്സ് വൈറസ് ടൈപ്പ് 1 (എച്ച് എസ് വി -1) മൂക്കിനകത്തേക്ക് പ്രവേശിക്കുമെന്നും അവിടെനിന്നും തലച്ചോറിലേക്ക് വളരെ എളുപ്പത്തില്‍ എത്തുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഈ ആണുബാധ തലച്ചോറില്‍ വീക്കമുണ്ടാക്കുകയും ക്രമേണ അത് കൂടുതല്‍ ഗുരുതരമായ ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങളിലേക്ക്ത്തുകയും ചെയ്യുമെന്നാണ് അവര്‍ പറയുന്നത്.

കിടപ്പുമുറിക്കുള്ളില്‍ ഇത്തരത്തിലുള്ള അണുബാധ നടക്കാന്‍ സാധ്യത ഏറെയാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രൊഫസര്‍ ദീപക് ശുക്ല പറയുന്നത്. എച്ച് എസ് വി - 1 ബാധിച്ച ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഏത് ഭാഗത്തിനു സമീപവും മൂക്ക് വരുന്നത് അത്യന്ത്രം അപകടകരമാണെന്നാണ് അദ്ദേഹം പറയുന്നത്. മൂക്കിലൂടെയുള്ള അണുബാധക്ക് സാധ്യത വര്‍ദ്ധിക്കും. വായ്ക്കകത്ത് കുരുക്കള്‍ക്ക് കാരണമാകുന്ന ഈ വൈറസ് ലോകത്തിലാകമാനമായി നാല്‍പ്പത് ലക്ഷത്തോളം പേരില്‍ കാണുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

അണുബാധയുള്ള ഒരാളുടെ, കുരുവില്‍ സ്പര്‍ശിക്കുക വഴിയാണ് സാധാരണയായി ഈ വൈറസ് മറ്റൊരാളിലേക്ക് പടരുന്നത്. വായില്‍ കുരുക്കള്‍ വരുന്ന സമയത്ത് ആ രോഗിയുടെ ഉമിനീരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാലും വൈറസ് പകരും. സമാനമായ രീതിയില്‍ ലൈംഗികാവയവങ്ങളിലും ഈ വൈറസുകള്‍ കുരുക്കള്‍ക്ക് കാരണമായേക്കാം. അത്തരത്തിലുള്ള ഒരു വ്യ്കതിയുമായി വദനസൂരതം നടത്തുമ്പോള്‍, മൂക്കിലൂടെ ഈ വൈറസ് മസ്തിഷ്‌ക്കത്തിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

ഈ വൈറസുകളെ മസ്തിഷ്‌കാരോഗ്യം തകര്‍ക്കാന്‍ സഹായിക്കുന്ന ഒരു എന്‍സൈം മനുഷ്യ ശരീരത്തിലുണ്ട് എന്നാണ് എം ബയോ എന്ന സയന്‍സ് ജേര്‍ണലില്‍ എഴുതിയ ലേഖനത്തില്‍ പ്രൊഫസര്‍ ശുക്ല പറയുന്നത്. ഹെര്‍പാരനേസ് അഥവാ എച്ച് പി എസ് ഇ എന്ന ഈ എന്‍സൈം ഒരു പാവകളിക്കാരന്‍ തന്റെ പാവകളെ കളിപ്പിക്കുന്നതിനു സമാനമായ രീതിയില്‍, ഈ വൈറസുകള്‍ ഇവയെ നിയന്ത്രിച്ച് മസ്തിഷ്‌കത്തിലെ വീക്കം കാലക്രമേണ വലുതാക്കുന്നു. ഇത് മസ്തിഷ്‌കത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറെ ദോഷം ചെയ്യുന്ന ഒന്നാണ്.

മനുഷ്യര്‍ ഉള്‍പ്പടെ എല്ലാ സസ്തനികളിലും കണ്ടുവരുന്ന ഒരു സാധാരണ എന്‍സൈം ആണ് എച്ച് എസ് പി ഇ. പഞ്ചസാരപോലുള്ള തന്മാത്രകളെ വിഘടിപ്പിച്ച് ശരീര കോശങ്ങള്‍ക്ക് ആവശ്യമായ ചില പദാര്‍ത്ഥങ്ങള്‍ നല്‍കുക എന്നതാണ് ഇതിന്റെ പ്രാഥമിക ധര്‍മ്മം. അതോടൊപ്പം, മൃത കോശങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ച് പുതിയ കോശങ്ങള്‍ രൂപമെടുക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍, എച്ച് എസ് വി - 1 ബാധയുണ്ടായാല്‍, വൈറസ്, എന്‍സൈമിനെ നിയന്ത്രണത്തിലാക്കി വീക്കം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു.

സാധാരണയായി എച്ച് എസ് വി - 1 വൈറസ് ബാധിച്ചാല്‍ ഒരു ജലദോഷമോ അല്ലെങ്കില്‍ തൊണ്ടവേദനയോ ഒക്കെ മാത്രമെ ഉണ്ടാവുകയുള്ളു. എന്നാല്‍, ഇത് മസ്തിഷ്‌ക്കത്തില്‍ എത്തിയാല്‍, ഏറെ ആശങ്കപ്പെടേണ്ടതുണ്ട്. ഡിമെന്‍ഷ്യ പോലുള്ള പല ഗുരുതര രോഗങ്ങള്‍ക്കും ഇത് കാരണമാകും. ഇത്തരത്തില്‍ രോഗ ബാധ ഉണ്ടാകുന്നത് വളരെ വിരളമാണെങ്കില്‍ പോലും, അതിനുള്ള സാധ്യതയുണ്ട് എന്നും പ്രൊഫസര്‍ ശുക്ല ചൂണ്ടിക്കാട്ടുന്നു. എച്ച് എസ് വി - 1 വൈറസുകളി എലികളുടെ നാസാരന്ധ്രങ്ങളില്‍ പ്രവേശിപ്പിച്ചായിരുന്നു ഗവേഷകര്‍ പരീക്ഷണം നടത്തിയത്.

Tags:    

Similar News