ഐ വി ശശിയുടെ പ്രണയനായകൻ; അഭിനയിച്ചത് നൂറിലേറെ സിനിമകളിൽ; ഉല്ലാസയാത്രയിലൂടെ സിനിമ ജീവിതം തുടങ്ങി; പഴയ നീലത്താമരയിലും അഭിനയിച്ച പ്രതിഭ; വില്ലനായും സ്‌ക്രീനിൽ തിളങ്ങി; മാതാപിതാക്കളും സിനിമ നിർമാതാക്കൾ; നിരവധി ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞാടി; ഒടുവിൽ അർബുദരോഗത്തെ തുടർന്ന് അന്ത്യം; നടൻ രവികുമാർ വിടവാങ്ങുമ്പോൾ!

Update: 2025-04-04 07:40 GMT

തൃശൂർ: പഴയകാല ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം സംഭവിച്ചത്. തൃശൂർ സ്വദേശിയാണ് രവികുമാർ. നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ. 1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്.

പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന നടനാണ് രവികുമാർ. മലയാളത്തിലും തമിഴിലുമായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിരവധി സിനിമകളിൽ നായകനായും വില്ലനായുമെല്ലാം തിളങ്ങിയിട്ടുണ്ട്. 1975 ൽ പുറത്തിറങ്ങിയ ഉല്ലാസ യാത്ര എന്ന സിനിമയിലൂടെ ആയിരുന്നു രവികുമാറിന്റെ അരങ്ങേറ്റം.

തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമ വിട്ട നടൻ ടെലിവിഷനിൽ സജീവമായിരുന്നു. മലയാളത്തിലും തമിഴിലും നിരവധി പരമ്പരകളിൽ അദ്ദേഹം അഭിനയിച്ചു. അടുത്തിടെ ആറാട്ട് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് അദ്ദേഹം തിരിച്ച് എത്തിയിരുന്നു. മമ്മൂട്ടി നായകനായ സിബിഐ അഞ്ചിലും അദ്ദേഹം ഒടുവിൽ അഭിനയിച്ചിരുന്നു.

നടൻ രവികുമാറിനെ കുറിച്ച് കലൂർ ഡെന്നീസ് പറഞ്ഞതിങ്ങിനെ....

ഐ.വി. ശശി ചിത്രങ്ങളാണ് രവികുമാറിന് പ്രണയനായക പട്ടം നേടിക്കൊടുത്തത്. 1975 ൽ റോമിയോയിലൂടെയാണ് രവികുമാറിന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ഐ.വി. ശശിയുടെ ചിത്രങ്ങളിൽ നായകനായതോടെയാണ് രവികുമാറിനെ ജനം ശ്രദ്ധിക്കാൻ തുടങ്ങിയത്. വമ്പൻ ഹിറ്റായ ഐ.വി. ശശിയുടെ അവളുടെ രാവുകളിൽ നായകനായതോടെ രവികുമാർ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി,'

'ഒരു സിനിമാ നടനു വേണ്ട യോഗ്യതകൾ എന്താണെന്ന് ഒക്കെയുള്ള അനുഭവപാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് രവികുമാർ സിനിമ കളരിയിലേക്ക് വരുന്നത്. ഞാൻ തിരക്കഥ എഴുതിയ രണ്ടു ചിത്രങ്ങളിൽ മാത്രമേ രവികുമാർ അഭിനയിച്ചിട്ടുള്ളൂ. 1982 ൽ ഞാൻ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത കർത്തവ്യത്തിൽ അഭിനയിക്കാനായി വന്നപ്പോൾ അൽപ്പം നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രമാണെന്നറിഞ്ഞിട്ടും ഒരു പരാതിയോ പരിഭവമോ പറയാതെ വളരെ സന്തോഷത്തോടെയാണ് തന്റെ ഭാഗം രവി അഭിനയിച്ചത്. ശശിയുടെ അവളുടെ രാവുകൾ വരുന്നതിനു മുൻപെ ഞാനും രവികുമാറും തമ്മിൽ പരിചയപ്പെട്ടിട്ടുണ്ട്,'

'1977 ൽ. ഈ മനോഹരതീരത്തിന്റെ തിരക്കഥ വായിച്ചു കേൾപ്പിക്കാനും ചില ആർട്ടിസ്റ്റുകളെ ബുക്ക് ചെയ്യാനും വേണ്ടി അതിന്റെ നിർമാതാക്കളോടൊപ്പം ഞാൻ ഐ.വി.ശശിയെ കാണാൻ ഒരു ദിവസം ഹൈദരാബാദിലേക്കു പോയി. ഹൈദരാബാദിലാണ് ശശിയുടെ അംഗീകാരത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

Tags:    

Similar News