നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-11-07 01:52 GMT
മുംബൈ: പ്രശസ്തനടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) വ്യാഴാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സഹോദരന് ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.
1975ല്‍ ഉല്‍ജാന്‍ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാന്‍, സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പിന്നണിഗായിക എന്ന നിലയില്‍ 'തു ഹി സാഗര്‍ തു ഹി കിനാര', 'പര്‍ദേശിയ തേരേ ദേശ് മേ', 'ബാന്ധി രേ കഹേ പ്രീത്', 'സോംവാര്‍ കോ ഹം മിലേ' തുടങ്ങിയ ഹിറ്റുകള്‍ പാടിയിട്ടുണ്ട്.