അനിയത്തിയുടെ വിവാഹം കൂടി മടങ്ങിയെത്തിയ ഇരിങ്ങാലക്കുട സ്വദേശിക്ക് സ്വിണ്ടനില്‍ ആകസ്മിക മരണം; ചികിത്സയ്ക്കിടെ എത്തിയ മരണത്തിന്റെ ആഘാതത്തില്‍ പ്രിയപെട്ടവര്‍

ഇരിങ്ങാലക്കുട സ്വദേശിക്ക് സ്വിണ്ടനില്‍ ആകസ്മിക മരണം

Update: 2025-01-23 12:52 GMT

സ്വിണ്ടന്‍: മലയാളി യുവാവിന് സ്വിണ്ടനില്‍ ആകസ്മിക മരണം. 37കാരനായ അരുണ്‍ വിന്‍സെന്റാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ കുറച്ചു കാലമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു അരുണ്‍ വിന്‍സെന്റ്.

നാട്ടില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അരുണ്‍ ദിവസങ്ങള്‍ക്കു മുമ്പാണ് അനിയത്തിയുടെ വിവാഹം കൂടി യുകെയിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയും ആയിരുന്നു.

ലിയാ അരുണ്‍ ആണ് ഭാര്യ. രണ്ടു മക്കളുണ്ട്. ടൗണ്‍ സെന്ററിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്.

Tags:    

Similar News