എസി നന്നാക്കുന്നതിനിടെ സണ്‍ഷേഡില്‍ നിന്ന് കാല്‍വഴുതി കിണറ്റില്‍ വീണു; 21കാരനായ ടെക്‌നീഷ്യന് ദാരുണ മരണം
എസി നന്നാക്കുന്നതിനിടെ സണ്‍ഷേഡില്‍ നിന്ന് കാല്‍വഴുതി കിണറ്റില്‍ വീണു; 21കാരനായ ടെക്‌നീഷ്യന് ദാരുണ മരണം
തിരുവനന്തപുരം: എസി നന്നാകുന്നതിനിടെ വീടിന്റെ സണ്‍ഷേഡില്‍ നിന്ന് കാല്‍വഴുതി കിണറ്റില്‍ വീണ് 21കാരനായ ടെക്‌നീഷ്യന്‍ ദാരുണമായി മരിച്ചു. തിരുവനന്തപുരം മലയിന്‍കീഴാണ് സംഭവം. എസി സര്‍വീസ് സെന്ററിലെ ജീവനക്കാരനായ പൊറ്റയില്‍ കുന്നുവിള വീട്ടില്‍ രാജന്റെയും രാമനിയുടെയും മകന്‍ അഖില്‍രാജാണ് (21) മരിച്ചത്.
പേയാട് സ്വദേശി കിഷോറിന്റെ വീട്ടിലെ എസി നന്നാകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീട്ടിലെ രണ്ടാം നിലയില്‍ വെച്ച് എ.സി നന്നാക്കുന്നതിനിടെ യുവാവ് കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. സഹപ്രവര്‍ത്തകനോടൊപ്പം എ.സി.യുടെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് യുവാവ് കാല്‍വഴുതി മൂടിയില്ലാത്ത കിണറ്റിലേക്ക് വീണത്. എ.സി ഫിറ്റ് ചെയ്തിരിക്കുന്നതിന് നേരെ താഴെയായിരുന്നു കിണര്‍ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.
കാട്ടാക്കട ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് അഖിലിനെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.