മുറിച്ചു കൊണ്ടിരുന്ന തടി ദേഹത്ത് വീണ് തടിവെട്ട് തൊഴിലാളി മരിച്ചു

തടി ദേഹത്ത് വീണ് തടിവെട്ട് തൊഴിലാളി മരിച്ചു

Update: 2024-11-11 14:27 GMT

പത്തനംതിട്ട: മുറിച്ചു കൊണ്ടിരുന്ന തടി ദേഹത്ത് വീണ് തടിവെട്ട് തൊഴിലാളി മരിച്ചു. കുടമുക്ക് മുരുപ്പേല്‍ കുഞ്ഞുമോന്‍ (63 ) ആണ് മരിച്ചത്. ചന്ദനപ്പള്ളി - കുടമുക്ക് റോഡിന് സമീപമുള്ള വീട്ടില്‍ തടി മുറിച്ചു കൊണ്ടിരിക്കവെ തിങ്കളാഴ്ച ഉച്ചക്ക് 12.30 നാണ് അപകടം നടന്നത്. ഉടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


പോസ്റ്റുമോര്‍ട്ടം ചൊവ്വാഴ്ച നടക്കും. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10 ന് കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: ആലിസ് . മക്കള്‍: ബിബിന്‍, എബി. മരുമകള്‍: ഷീന്‍.

Tags:    

Similar News