വിവാഹനിശ്ചയത്തിനായി പോകാൻ മണിക്കൂറുകൾ മാത്രം; ഉറങ്ങിക്കിടക്കുമ്പോൾ വീടിന് തീപിടിച്ച് വൻ ദുരന്തം; നാലംഗ കുടുംബം വെന്ത് മരിച്ചു; നടുക്കം മാറാതെ നാട്ടുകാർ

Update: 2025-11-22 04:07 GMT

ഗാന്ധിനഗർ: ഗുജറാത്തിലെ ഗോധ്രയിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിന് തീപിടിച്ച് ദാരുണമായി മരിച്ചു. ഗോധ്രയിലെ വർധമാൻ ജ്വല്ലേഴ്‌സ് ഉടമ കമൽ ദോഷി (50), ഭാര്യ ദേവൽ (45), മക്കളായ ദേവ് (24), രാജ് (22) എന്നിവരാണ് മരിച്ചത്. മകൻ ദേവിൻ്റെ വിവാഹനിശ്ചയത്തിനായി വാപിയിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ദുരന്തം സംഭവിച്ചത്.

കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് വീടിന്റെ ജനലുകളും വാതിലുകളും അടച്ചിരുന്നതിനാൽ അകത്ത് പുക നിറയുകയായിരുന്നു. പുക ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്ന് ഫയർ ഓഫീസർ മുകേഷ് അഹിർ അറിയിച്ചു. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയൽവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News