പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി മൂന്നുകുട്ടികള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് മൂന്നും വിദ്യാര്‍ഥിനികള്‍; ലോറി മറിഞ്ഞത് സ്‌കൂള്‍ വിട്ടുനടന്നുപോവുക ആയിരുന്ന കുട്ടികളുടെ മുകളിലേക്ക്; അപകടത്തില്‍ പെട്ടത് കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍; അപകടം ലോറികള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

തച്ചമ്പാറയില്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ ലോറി മറഞ്ഞ് വന്‍ അപകടം.

Update: 2024-12-12 11:11 GMT

പാലക്കാട്: പാലക്കാട് കല്ലടിക്കോട്ട് സ്‌കൂള്‍ കുട്ടികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി വന്‍ അപകടം. മൂന്നുകുട്ടികള്‍ മരിച്ചു. മരിച്ച മൂന്നുപേരും പെണ്‍കുട്ടികളാണ്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. രക്ഷാദൗത്യം പുരോഗമിക്കുന്നു. ലോറികള്‍ കൂട്ടിയിടിച്ചാണ് അപകടം. ഒരു ലോറി കുട്ടികള്‍ക്ക് മേല്‍ മറിയുകയായിരുന്നു.

സ്‌കൂള്‍ വിട്ട് നടന്നുപോവുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് മരിച്ചത്. ലോഡ് വഹിച്ച ലോറിയാണ് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് കുട്ടികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ പനയംപാടം വളവിലാണ് അപകടം ഉണ്ടായത്.

Tags:    

Similar News