അയ്യപ്പഭക്തരുടെ വിലകൂടിയ ഫോണുകളും പണവും മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍
അയ്യപ്പഭക്തരുടെ വിലകൂടിയ ഫോണുകളും പണവും മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍
പമ്പ: തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ വിലകൂടിയ മൊബൈല്‍ ഫോണുകളും പണവും മോഷ്ടിക്കുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി ജില്ലയില്‍ തേനി പഴയ ബസ്റ്റാന്‍ഡിന് സമീപം ഡോര്‍ നമ്പര്‍ 16 ല്‍ ചിന്നത്തമ്പി മകന്‍ ശരവണനാ( 48)ണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ സന്നിധാനത്തിലേക്കുള്ള വഴിയില്‍ വച്ച് കായംകുളം സ്വദേശിയായ അയ്യപ്പഭക്തന്റെ 1.20 ലക്ഷം വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ ബാഗ് തുറന്നെടുത്തു കൊണ്ടുപോയതായി ലഭിച്ച പരാതി പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. അന്വേഷണത്തില്‍ നഷ്ടപ്പെട്ട ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലായി. പമ്പയില്‍ നിന്നും കുമളിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത പ്രതിയെ എരുമേലിക്ക് സമീപം വാഹന പരിശോധന നടത്തി പിടികൂടുകയായിരുന്നു. തീര്‍ഥാടകന്റെ ഫോണും കൂടാതെ വേറെ രണ്ടു ഫോണുകളും 5000 രൂപയും പ്രതിയില്‍ നിന്നും പിടിച്ചെടുത്തു.
പോലീസ് ഇന്‍സ്പെക്ടര്‍ സി.കെ.മനോജ്, എസ്.ഐമാരായ ബി.എസ്.ശ്രീജിത്ത്, ബിജു, എസ്.സി.പിഓമാരായ ഗിരിജേന്ദ്രന്‍, ബിനുലാല്‍, സുധീഷ്, ആന്റി തെഫ്റ്റ് സ്‌ക്വാഡിലെ എസ്.ഐ. അജി സാമുവല്‍, സി.പി.ഓമാരായ അവിനാശ് വിനായകന്‍, മനോജ് കുമാര്‍, സജികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ ഉടനടി കുടുക്കിയത്. കൂട്ടാളികളെക്കുറിച്ചും മറ്റും ഇയാളെ വിശദമായി പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്ന് റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് അയച്ചു.