കല്യാണ വീട്ടിലുള്ളത് അറിഞ്ഞവര്‍ പദ്ധതി തയ്യാറാക്കി; ഥാറില്‍ സിനിമാ സ്റ്റൈലില്‍ ചെയ്‌സ് ചെയ്തവര്‍ വിവാഹത്തിന് എത്തിയവര്‍ എന്ന് കരുതി മുമ്പോട്ട് പോയി; പാഞ്ഞെത്തി കാറിന്റെ സൈഡില്‍ ഇടിച്ച് മറിച്ചിടാന്‍ ശ്രമിച്ചപ്പോഴും കരുതിയത് സ്വാഭാവിക അപകടമെന്ന്; ഗ്ലാസ് തുറന്നപ്പോള്‍ കണ്ടത് ഡിവൈഎഫ്‌ഐ കിങ്കരരെ; ഇത് 'ഗോവിന്ദന്‍' പകയോ?

Update: 2025-08-30 15:03 GMT

ഇടുക്കി: മറുനാടന്‍ മലയാളി ചീഫ് എഡിറ്ററെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് ആറംഗ ഡിവൈഎഫ് ഐ സംഘം. ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയത്. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.

വിവാഹ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് ഷാജന്‍ സ്‌കറിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് വിവാഹ സ്ഥലത്തു നിന്നും റിസപ്ഷന്‍ വേദിയിലേക്ക് വരുന്ന മറ്റാരോ ആണെന്നണ് കരുതിയത്. അമിത വേഗതയില്‍ സിനിമാ സ്‌റ്റൈലില്‍ ചെയ്‌സ് ചെയ്ത് മുമ്പോട്ട് കയറിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാനായിരുന്നു ശ്രമിച്ചത്. കാര്‍ നിയന്ത്രണം വിട്ടു പോകാതെ ആത്മ സംയമനം വീണ്ടെടുത്ത ഷാജന്‍ സ്‌കറിയ തന്റെ കാറില്‍ വന്നിടിച്ചത് വിവാഹത്തിന് വന്നവരുടെ വാഹനമാണെന്ന് തന്നെ കരുതി. അങ്ങനെ അവരോട് കാര്യം ചോദിക്കാനായി കാറിന്റെ ഗ്ലാസ് മാറ്റി. ഇതിനിടെയാണ് ആറംഗ സംഘം അക്രമം നടത്തിയത്. ആരാണ് ആക്രമിച്ചതെന്ന് ഷാജന്‍ സ്‌കറിയെ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്.

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയെ വാഹനത്തില്‍ വിവാഹ വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഥാര്‍ പുറത്തു തന്നെയുണ്ടായിരുന്നു. സിപിഎമ്മിനോട് അനുഭാവമുള്ള ബ്രിട്ടണിലെ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് ഈ ഗൂഡാലോചന നടന്നതെന്നാണ് സൂചന. ഈ വ്യവസായിയുടെ കള്ളത്തരങ്ങള്‍ മറുനാടനിലൂടെ പുറം ലോകം അറിഞ്ഞു. സിപിഎമ്മിനും ഇയാളെ തള്ളിപറയേണ്ട അവസ്ഥയുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അതിവിശ്വസ്തനായിരുന്നു ഇയാള്‍. ഗോവിന്ദന്റെ മകനെതിരേയും ആക്രമണങ്ങള്‍ നടന്നു.

സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച ശുചിത്വ സാഗരം പദ്ധതിയടക്കം പുറത്തെത്തി. ഇതിന്റെ പക സിപിഎമ്മിലേയും ഡിവൈഎഫ്‌ഐയിലേയും വിശ്വസ്തരെ ഉപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു അയാളെന്നാണ് സൂചന. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചവരെ അറസ്റ്റു ചെയ്യാന്‍ പോലീസ് അതിവേഗ നീക്കങ്ങള്‍ നടത്തിയിരുന്നു. സമാന ഇടപെടല്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവര്‍ക്കെതിരെ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. അല്ലാത്ത പക്ഷം മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരം വഹിക്കുന്നവര്‍ക്കുമെല്ലാം ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതേണ്ട സാഹചര്യവും ഉണ്ടാകും.

ശതകോടീശ്വരനായ മറ്റൊരു പ്രവാസി വ്യവസായിയുടെ പകയും പകല്‍ പോലെ വ്യക്തമാണ്. അടുത്ത കാലത്ത് ആ പ്രവാസിയ്ക്ക് ചില തിരിച്ചടികള്‍ ഉണ്ടായിരുന്നു.

Tags:    

Similar News