ന്യൂമാന്‍സ് കോളേജില്‍ കെ എസ് യു; ഭാര്യയുടെ 'കൊല'യോടെ സിപിഎമ്മിന്റെ പ്രിയങ്കരന്‍; വാട്ടര്‍ അതോറിട്ടിയില്‍ കരാറും കിട്ടിയതോടെ എല്ലാ അര്‍ത്ഥത്തിലും സഖാവ്; എന്തും ചെയ്യും 'കൊല്ലപ്പള്ളി'യെ അയച്ചത് മറുനാടന്‍ എഡിറ്ററെ കൊല്ലാന്‍; ടിപിയെ കൊന്നവരെ പിടിച്ചു; കൊല്ലിച്ചവര്‍ സുഖിക്കുന്നു; ഷാജന്‍ സ്‌കറിയയെ വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് എന്തു സംഭവിക്കും?
ഇടക്കി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സക്‌റിയയെ ആക്രമിച്ചത് സിപിഎം പിന്തുണയുള്ള വാട്ടര്‍ അതോറിട്ടി കരാറുകാരന്റെ നേതൃത്വത്തിലെ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍. തൊടുപുഴയില്‍ ഇന്ന് ഡിവൈഎഫ് ഐയുടെ പരിപാടിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ ഗൂഡാലോചനയില്‍ വ്യക്തമായ പദ്ധതി തയ്യാറാക്കലും നടന്നു. പഠിക്കുന്ന സമയത്ത് കെ എസ് യുവായിരുന്നു ആക്രമണത്തിന് നേതൃത്വം നല്‍കിയ ക്വാറി മാഫിയക്കാരന്‍. ഭാര്യയുടെ മരണം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസ് അന്വേഷണം എല്ലാ അര്‍ത്ഥത്തിലും അട്ടിമറിക്കപ്പെട്ടു. ഭാര്യയുടെ മരണത്തിന് പിന്നിലെ ദുരൂഹത ഇപ്പോഴും തുടരുന്നു. ഇതോടെ ഇയാള്‍ സിപിഎമ്മുകാരനായി. സിപിഎമ്മിന് വേണ്ടി എന്തും ചെയ്യുന്ന ക്വാറി ഉടമയുമായി.
ഇതിനൊപ്പമാണ് വാട്ടര്‍ അതോറിട്ടിയിലെ കരാറുകാരനായും ബോണസ് കിട്ടിയത്. ഈ വ്യക്തിയെയാണ് ഷാജന്‍ സ്‌കറിയയെ ആക്രമിക്കാന്‍ സിപിഎം ചുമതലപ്പെടുത്തിയത്. ഥാറില്‍ ചെയ്‌സിംഗും കാറിടിച്ച് മറിക്കാനുള്ള ശ്രമവുമെല്ലാം ഇയാളുടെ നേതൃത്വത്തിലാണ് നടന്നത്. ക്വാറി മാഫിയയാണ് ഇതിന് പിന്നിലെന്ന് ഭാവിയില്‍ വിശദീകരിക്കാനുള്ള ശ്രമം കൂടിയായി ഇതിനെ കാണാം. നിയമ വഴിയില്‍ ഷാജന്‍ സ്‌കറിയയെ ഒന്നും ചെയ്യാനാകില്ലെന്ന് മനസ്സിലാക്കി ചിലര്‍ നടത്തിയ ഗൂഡാലോചനയാണ് ഇതെല്ലാം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതിയെ എത്രയും വേഗം പിടിക്കുമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഗൂഡാലോചനയിലേക്ക് അന്വേഷണം പോകുമോ എന്നതാണ് നിര്‍ണ്ണായകം. ടിപി ചന്ദ്രശേഖരനെ കൊന്നവരെ പിടിച്ചു. പക്ഷേ കൊല്ലിച്ചവരെ പിടിച്ചില്ല. ഇതിന് സമാനമായ അട്ടിമറി ഈ കേസിലും ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഈ ആക്രമണത്തിന് നിയോഗിച്ച വ്യക്തിയുടെ പേരില്‍ 'കൊലപ്പുള്ളി'യ്ക്ക് സമാനമായ വീട്ടുപേരാണുള്ളത്. എന്തും ആരേയും ചെയ്യാന്‍ മടിക്കാത്ത ക്വാറി ഉടമയാണ് ഷാജന്‍ സ്‌കറിയയേയും ആക്രമിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കമുള്ളവരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇടുക്കിയിലെ സിപിഎമ്മിന് എല്ലാവിധ സഹായവും ചെയ്യുന്ന ഇയാള്‍ ചില മാധ്യമ പ്രവര്‍്ത്തകരുടേയും ഉറ്റ സുഹൃത്താണ്. സിപിഎം പകയ്‌ക്കൊപ്പം ചില മാധ്യമ ഗൂഡാലോചനകളും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. കാടുകളില്‍ കൈവയ്ക്കുന്ന ക്വാറി ഉടമയെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് പാര്‍ട്ടിയാണെന്നതും വ്യക്തമാണ്. മൊബൈല്‍ ഫോണ്‍ പരിശോധനകള്‍ അടക്കം നടത്തിയാല്‍ ഇതിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തു വരും. പക്ഷേ ആറു പേരെ മാത്രം പിടിച്ച് വ്യക്തിപരമായ ഗൂഡാലോചനയും പകയും ചാര്‍ത്തി കേസൊതുക്കാനാകും ശ്രമിക്കുക എന്നതും വ്യക്തമാണ്.
ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുംവഴി ഇടുക്കി മങ്ങാട്ട് കവലയിലാണ് ആക്രമണം നടന്നത്. പരിക്കേറ്റ ഷാജന്‍ സ്‌കറിയയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.