മാന്‍ഹോളില്‍ വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ഒമാനില്‍ മരിച്ചു; അപകടം മാലിന്യം കളയാന്‍ പോകവെ കാല് തെന്നി വീണ്
മാന്‍ഹോളില്‍ വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ഒമാനില്‍ മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-05-25 23:58 GMT
സലാല: മാന്‍ഹോളില്‍ വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ഒമാനില്‍ മരിച്ചു. കോട്ടയം സ്വദേശി ലക്ഷ്മി വിജയകുമാര്‍ (33) ആണ് ദാരുണമായി മരിച്ചത്. സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മസ്യൂനയില്‍ ഇ്കഴിഞ്ഞ 15നാണ് അപകടമുണ്ടായത്.
ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായ ലക്ഷ്മി മാലിന്യം കളയാന്‍ പോകവേ കാല് തെന്നി മാന്‍ഹോളില്‍ വീഴുകയായിരുന്നു. രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുക ആയിരുന്നു. ഭര്‍ത്താവ് ദിനുരാജ്. മകള്‍ നിള. കോട്ടയം കങ്ങഴ എരുമത്തല കമലാലയം വീട്ടില്‍ എസ്.വിജയകുമാറിന്റെയും ഓമനയുടെയും മകളാണ്. സംസ്കാരം പിന്നീട് നാട്ടില്‍.