ഒരുകിലോ നെയ്യ് കിട്ടാന്‍ 2,895 രൂപ; ആട്ടക്ക് 400 രൂപ, പഞ്ചസാര കിട്ടാനില്ല, കരിഞ്ചന്തയില്‍ വില 650; പെട്രോളിന് ലിറ്ററിന് 252 രൂപ; ചായപ്പൊടിയില്ലാതെ ജനം ചായ കുടി നിര്‍ത്തി; മരുന്നിനും വളത്തിനും ക്ഷാമം; ഇന്ത്യ അട്ടാരി ചെക്ക് പോസ്റ്റ് അടച്ചതോടെ പാക്കിസ്ഥാനില്‍ വിലക്കയറ്റം മൂര്‍ദ്ധന്യത്തില്‍
പാക്കിസ്ഥാനില്‍ വിലക്കയറ്റം മൂര്‍ദ്ധന്യത്തില്‍
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അട്ടാരി ചെക്ക്പോസ്റ്റ് അടയ്ക്കുകയും, യുദ്ധ ഭീതിയില്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചതുമെല്ലാം പാക്കിസ്ഥാനില്‍ കനത്ത വിലക്കയറ്റത്തിന് ഇടയാക്കുന്നു. ആട്ട, പഞ്ചസാര, ചെറുനാരങ്ങ, നെയ്യ്, തേന്‍ എന്നിവയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കരുതല്‍ ധന നിക്ഷേപം ഇടിഞ്ഞ് നേരത്തെ തന്നെ പാക്കിസ്ഥാന്‍ പാപ്പരാണ്. പക്ഷേ ഇപ്പോഴത്തെ യുദ്ധ ഭീതി കൂനില്‍മേല്‍ കുരുമെന്നപോലെ സാഹചര്യം കൂടുതല്‍ വഷളാക്കി.
ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ നയതന്ത്ര തകര്‍ച്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാരത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രതികാര നടപടികളുടെ ഭാഗമായി, ഇന്ത്യ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. പാകിസ്ഥാന്‍ പൗരന്മാരെ പുറത്താക്കി, അതിര്‍ത്തി അടച്ചു. ഇത് ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണത്തില്‍ തടസ്സങ്ങള്‍ക്ക് കാരണമായി, ഇവയുടെ വില ഇപ്പോള്‍ പാകിസ്ഥാനില്‍ കുതിച്ചുയരുകയാണ്. വളവും മരുന്നുമടക്കമുള്ള പല സാധനങ്ങളും പാക്കിസ്ഥാനില്‍ വരുന്നത് ഇന്ത്യയില്‍ നിന്നാണ്.
ആട്ടക്ക് കിലോ 400, പഞ്ചസാര കരിഞ്ചന്തയില്‍
എല്ലാ വീടുകളിലും ഒരു പ്രധാന ഇനമായ പഞ്ചസാരയ്ക്ക് പാക്കിസ്ഥാനില്‍ നാടകീയമായ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ പഞ്ചസാരയുടെ വില കിലോഗ്രാമിന് 50 രൂപയില്‍ താരതമ്യേന സ്ഥിരത പുലര്‍ത്തുന്നുണ്ടെങ്കിലും, പാക്കിസ്ഥാനികള്‍ ഇപ്പോള്‍ കിലോഗ്രാമിന് 180 രൂപ വരെ നല്‍കുന്നു. കറാച്ചിയില്‍ വില കിലോഗ്രാമിന് 200 രൂപയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ക്വറ്റ പോലുള്ള ഉള്‍പ്രദേശങ്ങളില്‍ പഞ്ചസാര കിട്ടാനേയില്ല. അവിടെ കരിഞ്ചന്തയില്‍ ഒരു കിലോ പഞ്ചസാരക്ക് 650 രൂപ കൊടുക്കണം. ഒരുകാലത്ത് പഞ്ചസാരയുടെ ലോക തലസ്ഥാനമായിരുന്നു പാക്കിസ്ഥാനെന്ന് ഓര്‍ക്കണം.
ഒരു കിലോ ആട്ടക്ക് 400രൂപയാണ്. ചായപ്പൊടിയില്ലാതെ ജനം ചായകുടി നിര്‍ത്തി. 9 മണിക്കുശേഷം കറന്റില്ല. ഇതാണ് പാക്കിസ്ഥാനിലെ അവസ്ഥ. ഇപ്പോള്‍ ചെറുനാരങ്ങയും വിലകൂടിയ ഒരു വസ്തുവായി മാറിയിരിക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 250 ഗ്രാം ചെറുനാരങ്ങ ഇപ്പോള്‍ 234 പാകിസ്ഥാന്‍ രൂപയ്ക്ക് വില്‍ക്കുന്നു. അതേസമയം, തേനിന്റെ വിലയും കുതിച്ചുയര്‍ന്നു. 500 ഗ്രാമിന് 550 മുതല്‍ 770 രൂപ വരെ വില. വിലക്കയറ്റം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ നട്ടെല്ല് ഒടിച്ചിരിക്കയാണ് എന്നാണ് പാക് പത്രങ്ങള്‍ പറയുന്നത്.
പാകിസ്ഥാനിലെ അടുക്കളകളിലെ മറ്റൊരു അവശ്യ ഘടകമായ നെയ്യ് നിലവില്‍ കിലോഗ്രാമിന് 2,895 രൂപയ്ക്ക് വില്‍ക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നെയ്യ് അട്ടാരി ചെക്ക്പോസ്റ്റ് വഴിയാണ് പാക്കിസ്ഥാനിലേക്ക് പോയിക്കൊണ്ടിരുന്നത്. മരുന്നുകളുടെയും വളങ്ങളുടെയും ക്ഷാമം സാമ്പത്തിക ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യ അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള കോടിക്കണക്കിന് രൂപയുടെ വ്യാപാരം നിര്‍ത്തിവച്ചതുമാണ് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണ്.
ഇന്ത്യയില്‍ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പാകിസ്ഥാന്‍ സ്യൂട്ടുകളുടെ വിപണിയെയും ബാധിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന്, ഈ വസ്ത്രങ്ങള്‍ക്കുള്ള ആവശ്യം വളരെ കുറഞ്ഞരിക്കയാണെന്ന് ഡോണ്‍ പത്രം പറയുന്നു. നിത്യോപയോഗ സാധനങ്ങള്‍, പാല്‍, പെട്രോള്‍ പോലുള്ള നിലവില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായി കഴിഞ്ഞെന്ന് ആഗോള മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.
പെട്രോളിന് ലിറ്ററിന് 252 രൂപ
പാക്കിസ്ഥാനിലെ ഇന്ധനവിലയും കുതിക്കുയാണ്. ഇപ്പോള്‍ പെട്രോളിന് ലിറ്ററിദ് 252 രൂപയാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഇവിടെ പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചതോടെ അത് മുന്നൂറിന് അടുത്ത് എത്തിയിരുന്നു. ഡീസലിന് 282 പാകിസ്ഥാന്‍ രൂപയായി. അവിടെനിന്ന് കുറഞ്ഞാണ് ഈ നിരക്കിലെത്തിയത്. ഗവണ്‍മെന്റ് ഓരോ 15 ദിവസത്തിലും ഇന്ധനവില അവലോകനം ചെയ്യുകയും ആഗോള എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകളുടെയും പ്രാദേശിക കറന്‍സി വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തില്‍ അവ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുകയാണ്.
രാജ്യത്ത് സ്വകാര്യ ഗതാഗതത്തിനും ചെറുവാഹനങ്ങള്‍ക്കുമാണ് പെട്രോള്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഇതുമൂലം പാക്കിസ്ഥാനിലെ ഇടത്തരക്കാരെയും താഴ്ന്ന വിഭാഗക്കാരെയും വിലക്കയറ്റം നേരിട്ട് ബാധിക്കും. അതേസമയം, ഗതാഗതം, ട്രെയിനുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഡീസല്‍ ഉപയോഗിക്കുന്നു. ഗതാഗതച്ചെലവ് വര്‍ദ്ധിക്കുന്നതിനാല്‍ മറ്റ് സാധനങ്ങളുടെ വിലയും കൂടും. ഇടത്തരക്കാരും താഴ്ന്ന വിഭാഗക്കാരും ഇതിന്റെ ദുരിതം പേറേണ്ടി വരും.
പാക് മാധ്യമമായ 'ദ ഡോണ്‍' റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ 60 രൂപ നികുതി എടുക്കുന്നു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുമായുള്ള കരാര്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷം 869 ബില്യണ്‍ രൂപ നികുതി പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാന്റെ ജിഡിപി 2024ല്‍ 2.1 ശതമാനം മാത്രമായിരിക്കും. ദുര്‍ബലമായ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ വളര്‍ച്ചാ നിരക്ക് ഇനിയും കുറഞ്ഞേക്കാം. നിലവില്‍ ഒരു ഡോളറിന്റെ മൂല്യം 281പാകിസ്ഥാന്‍ രൂപയ്ക്ക് തുല്യമാണ്. അതേസമയം ഇന്ത്യന്‍ രൂപയെ അപേക്ഷിച്ചും വളരെ കുറഞ്ഞ മൂല്യമാണ് പാക്കിസ്ഥാനി രൂപയ്ക്ക്. 0.30 പൈസ മാത്രമാണ് ഒരു പാക്കിസ്ഥാനി രൂപയുടെ നിലവിലെ മൂല്യം.
മൊബൈല്‍ റീ ചാര്‍ജിനും വലിയ ചെലവ്
പാക്കിസ്ഥാനിലെ മൊബൈല്‍ സേവന നിരക്കുകളും അമ്പരിപ്പിക്കുന്നതാണ്. ജാസ്, ടെലിനോര്‍, സോങ്, യുഫോണ്‍ തുടങ്ങിയ പ്രമുഖ ടെലികോം ദാതാക്കളാണു അവിടെ സേവനങ്ങള്‍ നല്‍കുന്നത്. ഇതില്‍ ജാസ്,പ്രതിമാസ പ്ലാനില്‍ 30 ജിബി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 3,000 മിനിറ്റ് കോളിംഗ്, 3,000 എസ്എംഎസ് എന്നിവയ്ക്ക് 800- 1,200 പാക്കിസഥാനി രുപ്പിയാണ് ചെലവ്.ടെലിനോറിന്റെ പ്രതിമാസ പ്ലാനിന് 600- 1,000 പാക്കിസ്ഥാനി രുപ്പി ആണ്. പക്ഷെ ഇവിടെ 25 ജിബി ഡാറ്റ മാത്രമേ കിട്ടു.
പക്ഷെ കോളിംഗ് അണ്‍ലിമിറ്റഡാണ്30 ജിബി ഡാറ്റയും 500- 1,000 മിനിറ്റ് കോളും ഉള്‍ക്കൊള്ളുന്ന പ്രതിമാസ പ്ലാനിന് 700- 1,200 പാകിസ്താനി രുപ്പി നല്‍കണം.യുഫോണിന്റെ ാറ്റയുടെയും കോളിംഗിന്റെയും സമതുലിതമായ പാക്കേജിന് പ്രതിമാസം 500- 900 രുപ്പി വരും.
പാക്കിസ്ഥാനിലെ ശരാശരി പ്രതിമാസ റീചാര്‍ജ് ലവ് 800-1200 പാക്കിസ്ഥാന്‍ രുപ്പി ആണ്. ഇന്ത്യയില്‍ ഇത് 299 രൂപ മുതല്‍ 350 രൂപ വരെ നീളും. പക്ഷെ ഇന്ത്യയിലെ പ്ലാനുകള്‍ 5ജി ആണ്. കൂടാതെ മിക്കതും അണ്‍ലിമിറ്റഡ് കോളിംഗും, ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. പാക്കിസ്ഥാനില്‍ ഇതുവരെ 5ജി വാണിജ്യമായ അവതരിപ്പിച്ചിട്ടില്ല. ട്രയലുകള്‍ നടക്കുന്നുണ്ട്. പക്ഷെ എന്നു ആളുകള്‍ക്ക് എന്ന് പയോഗിക്കാന്‍ കഴിയുമെന്ന് അറിയില്ല.