തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കരുത്; നല്‍കിയാല്‍ 10,000 രൂപ വരെ പിഴ
Update: 2025-09-14 02:18 GMT
ചണ്ഡീഗഡ്: തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കുന്നത് നിയന്ത്രിച്ച് കര്‍ശന നടപടി. പുതുതായി രൂപപ്പെടുത്തിയ നിയമപ്രകാരം നഗരത്തിലെ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേകം തിരിച്ചറിയപ്പെട്ട 60 കേന്ദ്രങ്ങളിലാണ് ഇനി മുതല്‍ ഭക്ഷണം നല്‍കാന്‍ അനുവാദം. ഈ കേന്ദ്രങ്ങള്‍ക്കു പുറത്തായി ഭക്ഷണം നല്‍കുന്നവരില്‍ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കുമെന്ന് ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ജനങ്ങളുടെ സുരക്ഷാ ആശങ്കകളും പരിഗണിച്ചാണ് നടപടി. നഗരസഭയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഉടന്‍ പ്രാബല്യത്തില്‍ വരും.