യുദ്ധം തകർത്ത ലെബനന് സഹായഹസ്തവുമായി ഇന്ത്യ; 11 ടൺ മെഡിക്കൽ ഉൽപ്പന്നങ്ങൾ കയറ്റിയയച്ചു; വരും ദിവസങ്ങളിൽ കൂടുതൽ സഹായവും നൽകും

Update: 2024-10-18 14:41 GMT

ദില്ലി: ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിസന്ധിയിലായ ലെബനന് സഹായവുമായി ഇന്ത്യ. 33 ടൺ അവശ്യ മെഡിക്കൽ വസ്തുക്കക്കളാണ്ലെബനനിലേക്ക് കയറ്റിയക്കാൻ ലക്ഷ്യമിടുന്നത്. അതിൽ 11 ടൺ ആദ്യഘട്ടത്തിൽ കയറ്റി അയച്ചു. ഇക്കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് അറിയിച്ചത്. ലെബനൻ്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കൽ സംവിധാനങ്ങൾ നൽകിയതെന്നും പ്രസ്താവനയിൽ പറയുന്നു.

വിപുലമായ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ, നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുകൾ, ആൻറിബയോട്ടിക്കുകൾ, അനസ്തെറ്റിക്സ് എന്നിവയുൾപ്പെടെയാണ് ഇന്ന് കയറ്റിയയച്ചത്. കൂടുതൽ മരുന്നുകൾ ഉടൻ കയറ്റിയയക്കുമെന്നും ഇന്ത്യ അറിയിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും കയറ്റുമതി വരും ആഴ്ചകളിൽ അയക്കും.

ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ ഒക്‌ടോബർ മുതൽ രാജ്യത്ത് മൊത്തം 2,377 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, 400,000-ത്തിലധികം കുട്ടികൾ ഉൾപ്പെടെ ഏകദേശം 1.2 ദശലക്ഷം ആളുകൾ ലെബനനിൽ പലായനം ചെയ്യപ്പെട്ടുമെന്നാണ് വിവരം.

Tags:    

Similar News