മുന്‍ ഉപരാഷ്ട്രപതിക്ക് എന്ത് സംഭവിച്ചെന്ന് കേന്ദ്രം വെളിപ്പെടുത്തണം; ജഗ്ദീപ് ധര്‍ഖറിന്റെ രാജിക്ക് പിന്നിലെ കാരണങ്ങള്‍ ഇന്നും ദുരൂഹമെന്ന് എ എ റഹിം എംപി

മുന്‍ ഉപരാഷ്ട്രപതിക്ക് എന്ത് സംഭവിച്ചെന്ന് കേന്ദ്രം വെളിപ്പെടുത്തണം

Update: 2025-09-09 10:59 GMT

ന്യൂഡല്‍ഹി: പുതിയ ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പെങ്കിലും പഴയ ഉപരാഷ്ട്രപതിക്ക് എന്താണ് സംഭവിച്ചതെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും വിശദമാക്കണമെന്ന് എ എ റഹിം എംപി. മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധര്‍ഖറിന്റെ രാജിക്ക് പിന്നിലെ കാരണങ്ങള്‍ ഇന്നും ദുരൂഹമാണ്. നരേന്ദ്ര മോദി ഭരണത്തില്‍ എന്തുകൊണ്ടാണ് ഉപരാഷ്ട്രപതി രാജിവെച്ചത് എന്ന് വിശദമാക്കണം. രാജ്യത്ത് വിവരങ്ങള്‍ മാത്രമല്ല, മനുഷ്യര്‍ പോലും അപ്രത്യക്ഷമാകുന്ന കാലമാണിതെന്നും റഹിം മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പുകളിലും ഓപ്പറേഷന്‍ ലോട്ടസ് ആണ് ബിജെപിയുടെ പരിപാടി. പ്രതിപക്ഷ എംപിമാര്‍ക്ക് പല വാഗ്ദാനങ്ങളും ലഭിക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എങ്ങനെ പിന്‍വാതില്‍ വഴികള്‍ തേടാമെന്നാണ് ബിജെപി ചിന്തിക്കുന്നത്. എന്നാല്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ജനാധിപത്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കാനാകുമെന്നും റഹിം പറഞ്ഞു.

Tags:    

Similar News