ഉത്തർപ്രദേശിൽ ഓടുന്ന വാഹനത്തിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്കെതിരെ കൂട്ടബലാത്സംഗം; ശേഷം വഴിയിൽ ഉപേക്ഷിച്ചു; പ്രതികൾ ഒളിവിൽ

Update: 2024-09-21 06:17 GMT

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ മൂന്നുപേർ ചേർന്ന് പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ തട്ടികൊണ്ട് പോയി കൂട്ടബലാസംഘത്തിനിരയാക്കി. ലഹരി കലർന്ന വെള്ളം നൽകി ബോധരഹിതയാക്കിയ ശേഷം കാറിൽ തട്ടികൊണ്ട് പോകുകയായിരുന്നു. പതിമൂന്ന് വയസ്സുകാരിയായ പെൺകുട്ടിയെ ഓടുന്ന വാഹനത്തിൽ പ്രതികൾ മാറി മാറി അതി ക്രൂരമായി പീഡനത്തിനിരയാക്കി. ബോധരഹിതയായിരുന്ന പെൺകുട്ടിയെ മഥുരയിൽ മേൽപ്പാലത്തിന് താഴെ ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു. ബോധം വീണ്ടെടുത്ത പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് തനിക്ക് നേരിട്ട ദുരനുഭവം അതെ പടി തുറന്ന് പറയുകയായിരുന്നു.

കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ മാതാപിതാക്കൾ ജില്ലാ വനിതാ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ പെൺകുട്ടി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്ന് നിയമനടപടികൾ സ്വീകരിക്കാൻ

അതിജീവിതയുടെ പിതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പാകെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായി പോലീസ് സൂപ്രണ്ട് ത്രിഗുൺ ബിസെൻ (റൂറൽ) പറഞ്ഞു.

കടയിൽ പോയപ്പോൾ യുവാവ് തനിക്ക് ഒരു കുപ്പി വെള്ളം നൽകി, അയാൾ സമീപവാസി ആയിരുന്നതിനാൽ പെൺകുട്ടി അത് വാങ്ങി കുടിക്കാൻ തയ്യാറായി. അത് കുടിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് തലകറക്കം അനുഭവപ്പെട്ടു. തുടർന്ന് രണ്ട് യുവാക്കൾ കൂടി അയാളോടൊപ്പം ചേർന്നു. ശേഷം മൂന്ന് പേരും അവളെ ബലമായി വാനിൽ കയറ്റി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പരാതിയിൽ മൂന്ന് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ട്, പോക്സോ,ദളിത് പീഡനം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചാർജ് ചെയ്തിട്ടുണ്ട്. എന്നാൽ രണ്ട് പ്രതികളെ മാത്രമേ തിരിച്ചറിയാനായിട്ടുള്ളൂ. ഇവർ ഒളിവിലാണെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Tags:    

Similar News