18 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; രാജസ്ഥാനിൽ കുഴൽക്കിണറ്റിൽ വീണ രണ്ടര വയസ്സുകാരിയെ രക്ഷപ്പെടുത്തി

Update: 2024-09-19 07:34 GMT

കളിക്കുന്നതിനിടെ കുഴൽക്കിണറ്റിൽ വീണ രണ്ടര വയസ്സുകാരിയെ സുരക്ഷിതയായി രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ദൗസയിലെ ബാൻഡികുയിലാണ് ഇന്നലെ കുട്ടി കുഴിയിലേക്ക് വീണത്. തുടർന്ന് 18 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) ചേർന്നാണ് രക്ഷാപ്രവർത്തന വിജയകരമായി പൂർത്തീകരിച്ചത്. കുട്ടിയെ കൂടുതൽ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏകദേശം 35 അടി താഴ്ചയുള്ള കുഴിയിലാണ് പെൺകുട്ടി കുടുങ്ങിയതായി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവം പുറത്തു വന്നയുടൻ തന്നെ അധികൃതർ സംഭവസ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഇതിനായി ജെസിബി ഉൾപ്പെടെ സംഭവസ്ഥലത്തെത്തിച്ചു കുഴിയടയ്ക്കുന്നതുൾപ്പെട ജോലികൾ ആരംഭിച്ചിരുന്നതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് നീരു എന്ന രണ്ടരവയസ്സുകാരി അബദ്ധത്തിൽ കുഴൽ‌ക്കിണറിൽ വീണത്‌.

മഴ മൂലം രക്ഷാപ്രവർത്തനം വലിയ വെല്ലുവിളി നേരിട്ടിരുന്നെങ്കിലും സ്ഡിആർഎഫ് എൻഡിആർഎഫ് സംയുക്ത സംഘം 18 മണിക്കൂർ നീണ്ട പ്രവർത്തനത്തിനൊടുവിൽ കുട്ടിയെ സുരക്ഷിതയായി പുറത്തെത്തിക്കുകയായിരുന്നു. കുടുങ്ങി കിടന്ന കാലയളവിൽ പൈപ്പ് വഴിയാണ് പെൺകുട്ടിക്ക് ഓക്സിജൻ നൽകിയിരുന്നത്. കൂടാതെ കുട്ടിയുടെ ആരോഗ്യനിലയും ചലനങ്ങളുമൊക്കെ ക്യാമറകളിലൂടെ നിരീക്ഷിച്ചിരുന്നു.

നേരത്തേ സംഭവസ്ഥതലത്തെയ ഉടൻ തന്നെ തങ്ങൾ കുട്ടി വീണ കുഴിക്ക് സമാന്തരമായി കുഴിയെടുക്കാൻ ആരംഭിച്ചിരുന്നുന്നതായായും. തുടർന്ന് കുഴൽക്കിണറിന് സമാന്തരമായി 31 അടി താഴ്ചയിൽ കുഴിച്ചിട്ടുണ്ടെന്നും പെൺകുട്ടിയെ ഇന്നലെ എൻഡിആർഎഫ് അസിസ്റ്റന്റ് കമാന്റർ യോഗേർ കുമാർ വ്യക്തമാക്കി. രാവിലെ പെൺകുട്ടിക്ക് ബിസ്‌ക്കറ്റും പാലും നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച തുറന്ന കുഴൽക്കിണറിൽ കുട്ടി വീണതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം രക്ഷാപ്രവർത്തനം ആരംഭിച്ചു. ദൗസ ജില്ലാ കളക്ടർ ദേവേന്ദ്ര കുമാർ, ദൗസ പോലീസ് സൂപ്രണ്ട് (എസ്‌പി) രഞ്ജിത് ശർമ്മ, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, പ്രാദേശിക ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോൾ സംഭവ സ്ഥലത്തെത്തി.

രാത്രി വൈകിയും പ്രതികൂല സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തുടർന്നിരുന്നു. കുഴിയിൽ മഴവെള്ളം കയറാതിരിക്കാൻ ഉള്ള നടപടികൾ ഉൾപ്പെടെ സുരക്ഷാസേന അംഗങ്ങൾ വലിയ മുൻകരുതലോടെയാണ് പ്രവർത്തനങ്ങളെ ഏകോകിപ്പിച്ചിരുന്നത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ ഉൾപ്പെടെ വലിയൊരു സന്നാഹം തന്നെ രക്ഷദൗത്യത്തിനായി ഒരുമിച്ചിരുന്നു.

Tags:    

Similar News