കനത്ത മൂടൽമഞ്ഞിൽ അപകടം; മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; നാല് രക്ഷാപ്രവർത്തകർക്ക് ദാരുണാന്ത്യം; ദാരുണ സംഭവം ഹരിയാനയിൽ
ചണ്ഡീഗഢ്: പുക മഞ്ഞ് കാരണം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായതിന് പിന്നാലെ ആളുകളെ രക്ഷിക്കാൻ എത്തിയ നാലുപേർക്ക് ദാരുണാന്ത്യം. പുലർച്ചെ ഹരിയാനയലെ ഹിസാർ-ചണ്ഡീഗഡ് ദേശീയ പാതയിലാണ് ദാരുണ അപകടം നടന്നത്.
അതിരാവിലെയുണ്ടായ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് വാഹനമോടിക്കുന്നയാൾക്ക് ദൂരക്കാഴ്ച്ചയിൽ ബുദ്ധിമുട്ടുണ്ടാവുകയും ഹൈവേയിലെ ഡിവൈഡറിൽ ബലേനോ കാർ ഇടിക്കുകയുമായിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഹ്യൂണ്ടായ് കാർ നേരത്തെ ഇടിച്ചു നിർത്തിയ ബലേനോയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
ഇതിനു ശേഷം പരിക്കേറ്റവരെ രക്ഷിക്കാൻ ഓടി എത്തിയ ആളുകൾ റോഡിന് മധ്യത്തായി നിൽക്കവെ ഒരു ട്രക്ക് അവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. രക്ഷാ പ്രവർത്തനങ്ങളും തുടരുന്നതിനിടെയാണ് അപകടം. ഈ സംഭവത്തിലാണ് നാല് പേർ അതിദാരുണമായ അപകടം നടന്നത്.
ട്രക്ക് ഹ്യുണ്ടായ് കാറിന് മുകളിലൂടെയാണ് വീണത്. ഒരു വശത്തേക്ക് ചരിഞ്ഞ് വീണ ട്രക്കിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത് വാഹനത്തിന്റെ ചില്ലുകൾ തകർത്ത ശേഷമാണ്. പിന്നീട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾക്ക് ശേഷം വാഹനങ്ങൾ മാറ്റി.