നടുറോഡിൽ പടക്കം വയ്‌ക്കുന്നതിനിടെ അപകടം; കാർ പാഞ്ഞ് എത്തി ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

Update: 2024-11-03 15:18 GMT

പൂനെ: ദീപാവലി ആഘോഷത്തിനിടെ വൻ അപകടം. നടുറോഡിൽ ഇരുന്ന് പടക്കം വയ്‌ക്കുന്നതിനിടെ കാർ പാഞ്ഞ് എത്തി ഇടിച്ചുത്തെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 35-കാരനായ സോഹം പട്ടേൽ മരിച്ചത്.

പൂനെയിൽ പിപ്രി ചിഞ്ച്വാദിലായിരുന്നു അപകടം നടന്നത്. നവംബർ 30ന് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ അമിത വേ​ഗത്തിലാണ് പാഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.

ഇടിയേറ്റ യുവാവ് ഏതാനും മീറ്ററുകൾ താണ്ടിയാണ് വീണത്. ​ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങി. ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെയും ഡ്രൈവറിനെയും ഇതുവരെയും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. അജ്ഞാതനായ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് പോലീസ് വ്യക്തമാക്കി. 

Tags:    

Similar News