യുപി യിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം; നേപ്പാൾ പൗരന്മാർക്ക് ദാരുണാന്ത്യം; നാലു പേർക്ക് ഗുരുതര പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
ലക്നോ: നിയന്ത്രണം വിട്ടെത്തിയ കാർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നേപ്പാൾ പൗരന്മാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബൽറാംപുരിലാണ് ദാരുണ സംഭവം നടന്നത്. വാരണാസിയിലേക്ക് പോകുകയായിരുന്ന കാർ മറിഞ്ഞ് മൂന്ന് നേപ്പാൾ പൗരന്മാരാണ് മരിച്ചത്.സംഭവത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
നേപ്പാളിലെ ഡാംഗ് ജില്ലയിൽ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന പത്ത് പേർ സഞ്ചരിച്ച കാറാണ് ജാർവ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. നാഗായ് ബസൈദി ഗ്രാമത്തിന് സമീപം സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ വാഹനം മറിയുകയായിരുന്നു.
പ്രവീർ ഖത്രി (70) എന്നയാൾ തൽക്ഷണം മരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു.