അമ്മയോടൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോകവേ ജീവനെടുത്ത് അപകടം; ടിപ്പർ ലോറിയുടെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങി ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Update: 2025-06-27 10:35 GMT

ഹൈദരാബാദ്: അമ്മയോടൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോവുകയായിരുന്ന ആറ് വയസുകാരന് ദാരുണാന്ത്യം. ടിപ്പർ ലോറി കയറിയിറങ്ങിയാണ് കുട്ടി മരിച്ചത്. ശരീരത്തിലൂടെ ടിപ്പറിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. തൊട്ടടുത്ത് തന്നെ തെറിച്ചുവീണ അമ്മ അപകടത്തിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെടുകയും ചെയ്തു. ഹൈദരാബാദിലെ മല്ലംപെട്ടിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.

ഗിതാഞ്ജലി ഇന്റർനാഷണൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അഭിമാൻഷു റെഡ്ഡിലാണ് മരിച്ചത്. നിസാമാബാദ് സ്വദേശിയായ അഭിമാൻഷു മാതാപിതാക്കളോടൊപ്പം മല്ലംപെട്ടിലാണ് താമസിച്ചിരുന്നത്. പതിവ് പോലെ വെള്ളിയാഴ്ച രാവിലെ അമ്മയുടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.

കുട്ടി സ്കൂട്ടറിന്റെ മുന്നിൽ നിൽക്കുകയായിരുന്നു. പല്ലവി സ്കൂൾ ജംഗ്ഷനിൽ വെച്ച് ഇവരുടെ സ്കൂട്ടർ ഒരു ടിപ്പർ ലോറിയുടെ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി. ടിപ്പറിന്റെ ഏതാണ്ട് മുന്നിൽ എത്തിയപ്പോൾ ലോറി സ്കൂട്ടറിൽ തട്ടുകയും നിയന്ത്രണം വിട്ട് സ്കൂട്ടർ മറിയുകയുമായിരുന്നു. കുട്ടി ലോറിയുടെ അടിയിലേക്കാണ് വീണത്. ടിപ്പർ ലോറി റോഡിന്റെ വലതുവശത്തുകൂടിയായിരുന്നു ഓടിച്ചിരുന്നത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News