ആരും കാണാതെ രഹസ്യമായി നിന്ന് ഫോണിൽ റെക്കോർഡ് ചെയ്തു; പിന്നാലെ പോലീസിന് കൈമാറി കുടുക്കി; ബെംഗളൂരുവിൽ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-05-14 17:11 GMT
ബെംഗളൂരു: പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ പിടിയിൽ. ഛത്തീസ്‍ഗഢ് സ്വദേശി ശുഭാംശു ശുക്ലയാണ് വൈറ്റ് ഫീൽഡിന് അടുത്തുള്ള പ്രശാന്ത് ലേ ഔട്ടിൽ നിന്ന് അറസ്റ്റിലായത്. മെയ് 9-ന് രാത്രിയാണ് താമസിച്ചിരുന്ന പിജി ഹോസ്റ്റലിന്‍റെ ബാൽക്കണിയിൽ നിന്ന് ശുഭാംശു പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. അയൽവാസി ഇത് റെക്കോർഡ് ചെയ്ത് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ച് ശുഭാംശുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവ് നേരത്തെ പിടിയിലായിരുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബ സിദ്ദിഖാണ് അറസ്റ്റിലായത്. നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്തായ ബീഹാർ സ്വദേശിയെ പിന്നീട് വിട്ടയച്ചു.