ക്യാബിന് ക്രൂ അംഗത്തിന് നേരെ ലൈംഗികാതിക്രമം; പൈലറ്റിനെതിരെ കേസെടുത്തു; അതിക്രമം നടന്നത് ബംഗളൂരിലെ ഹോട്ടലില്‍ വെച്ച്
ക്യാബിന് ക്രൂ അംഗത്തിന് നേരെ ലൈംഗികാതിക്രമം; പൈലറ്റിനെതിരെ കേസെടുത്തു
By : സ്വന്തം ലേഖകൻ
Update: 2025-11-23 12:02 GMT
ഹൈദരാബാദ്: ക്യാബിന് ക്രൂ അംഗത്തിന് നേരെയുള്ള ലൈംഗികാതിക്രമത്തില്‍ പൈലറ്റിനെതിരെ കേസ്. ബംഗളൂരിലെ ഹോട്ടലില്‍ വെച്ച് ചാര്‍ട്ടേഡ് വിമാനത്തിലെ പൈലറ്റ് തന്നെ പീഡിപ്പിച്ചെന്നരോപിച്ച് യുവതി നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നവംബര്‍ 18ന് ബംഗളൂരില്‍ വെച്ചാണ് സംഭവം.
ഹൈദരാബാദില്‍ തിരിച്ചെത്തിയ ഉടനെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു.
പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഹൈദരാബാദ് പൊലീസ് ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും കുറ്റകൃത്യം ഹലസുരു പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയില്‍ വരുന്നതിനാല്‍ ബംഗളൂരു അധികാരികള്‍ക്ക് കൈമാറാന്‍ നടപടിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ ബംഗളൂരു പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.