അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് അന്തരിച്ചു; അന്ത്യം പക്ഷാഘാതത്തെ തുടര്‍ന്ന്

Update: 2025-02-12 04:48 GMT

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് അന്തരിച്ചു. 85 വയസ്സായിരുന്നു. ലഖ്നൗവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഫെബ്രുവരി 3നാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ആചാര്യ സത്യേന്ദ്രദാസിനെ ലഖ്നൗവിലെ എസ്ജിപിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് രോഗവിവരങ്ങള്‍ വിലയിരുത്തിയിരുന്നു.

20ാം വയസില്‍ നിര്‍വാണി അഘാഡയില്‍ ചേര്‍ന്നു സന്യാസം സ്വീകരിച്ചു. 1992ല്‍ അയോധ്യക്ഷേത്രത്തിന്റെ മുഖ്യപൂജാരി സ്ഥാനം ഏറ്റെടുത്തു. രാജ്യത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

Tags:    

Similar News