വീണ്ടുവിചാരമുണ്ടായി! കോണ്‍ഗ്രസില്‍ ചേരില്ല; ബി.ജെ.പിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഭജന്‍ ഗായകന്‍ കന്‍ഹിയ മിത്തല്‍

ബി.ജെ.പിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഭജന്‍ ഗായകന്‍ കന്‍ഹിയ മിത്തല്‍

Update: 2024-09-10 16:02 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ യുടേണടിച്ച് ഭജന്‍ ഗായകന്‍ കന്‍ഹിയ മിത്തല്‍. രണ്ട് ദിവസം മുമ്പാണ് കന്‍ഹിയ മിത്തല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചത്. എന്നാല്‍, ഇപ്പോള്‍ ബി.ജെ.പി വിടില്ലെന്നും കോണ്‍ഗ്രസിലേക്ക് പോകില്ലെന്നും അറിയിച്ച് കന്‍ഹിയ മിത്തല്‍ രംഗത്തെത്തിയത്.

രണ്ട് ദിവസം കൊണ്ട് തനിക്ക് വീണ്ടുവിചാരമുണ്ടായെന്നും ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും തന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലായയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരോട് കന്‍ഹിയ മിത്തല്‍ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനൊപ്പം ബി.ജെ.പി നേതാവ് മനോജ് തിവാരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നേരത്തെ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന് കന്‍ഹിയ മിത്തല്‍ പറഞ്ഞിരുന്നു. ഹരിയാ നിയമസഭ തെരഞ്ഞെടുപ്പില്‍ പഞ്ച്കുള സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന് അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് വിഡിയോയും ഭജന്‍ ഗായകന്‍ പുറത്തിറക്കിയിരുന്നു. വിഡിയോയില്‍ മോദിയെ പ്രശംസിച്ചുവെങ്കിലും പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചിരുന്നു.

Tags:    

Similar News