മഹാരാഷ്ട്രയില്‍ ബോട്ട് കത്തിയമര്‍ന്നു; 20തോളം മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയില്‍ ബോട്ട് കത്തിയമര്‍ന്നു

Update: 2025-02-28 11:09 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ബോട്ടിന് തീപിടിച്ചു. അലിബാഗിനടുത്തുള്ള കടലിലാണ് ബോട്ടിന് തീപിടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3 നും 4 നും ഇടയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ ബോട്ടിന്റെ 80 ശതമാനവും കത്തിനശിച്ചു.സംഭവസമയത്ത് 18-20 മത്സ്യത്തൊഴിലാളികള്‍ കപ്പലിലുണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനയുണ്ട്. മീന്‍വലക്ക് തീപിടിച്ചതാകാം തീ പടരാന്‍ കാരണമെന്ന് കരുതുന്നു. ബോട്ട് കത്തുന്നത് കണ്ട പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ അധികൃതരെ വിവരമറിയിച്ചു. ബോട്ട് ഉടന്‍ തന്നെ കരയിലെത്തിച്ച് തീ അണച്ചു.

Tags:    

Similar News