കാർ റോഡിൽ ഓടവെ ടയർ പഞ്ചറായി; പിന്നാലെ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറി ബസുമായി കൂട്ടിയിടിച്ച് അപകടം; കുംഭമേളയ്ക്ക് പോയ 8 പേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം ജയ്പൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-02-06 13:51 GMT
പ്രയാഗ്‌രാജ്: ജയ്പൂരിൽ നടന്ന വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. കുംഭമേളയിൽ പങ്കെടുക്കാൻ പോയവരാണ് മരിച്ചത്. ജയ്പൂരിലെ മോഖംപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
ദേശീയപാത 48ൽ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാർ ഡിവൈഡറിൽ ഇടിച്ചുതെറിച്ച് ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ പോയവരാണ് കാറിലുണ്ടായിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.