സിനിമ നടക്കുന്നതിനിടെ സ്ക്രീനിൽ ഒർജിനൽ ഫയർ; ആളുകൾ കുതറിയോടി; ഡൽഹി സാകേത് സെലക്റ്റ് സിറ്റി മാൾ തിയേറ്ററിൽ വൻ തീപിടുത്തം; ഷോകൾ എല്ലാം മാറ്റി; ഒഴിവായത് വൻ അപകടം
By : സ്വന്തം ലേഖകൻ
Update: 2025-02-26 13:44 GMT
ഡൽഹി: ഡൽഹി സാകേത് സെലക്റ്റ് സിറ്റി മാളിൽ തിയേറ്ററിൽ വൻ തീപിടുത്തം. ആദ്യം ചെറിയ പുക ഉയരുന്നത് കണ്ടതോടെ ആളുകളെല്ലാം കുതറിയോടി അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. പിവിആർ തിയേറ്ററിലാണ് വൻ തീപിടുത്തം നടന്നത്. ഫയർ ഫോഴ്സ് എത്തി തീയണച്ചതോടെ തീ നിയന്ത്രണ വിധേയമായി. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.
ഷോ നടക്കുന്നതിനിടെയാണ് തിയ്യേറ്ററിലെ സ്ക്രീനിൽ തീപിടുത്തമുണ്ടായത്. ഇതോടെ മാളിയിലെ തീയേറ്ററുകളിൽ സിനിമ പ്രദർശനം നിർത്തിവെക്കുകയായിരുന്നു. നിലവിൽ മറ്റു ഷോകളെല്ലാം മാറ്റിയതായും അധികൃതർ വ്യക്തമാക്കി.