വെല്ലൂരിലെ കൂട്ടബലാത്സംഗ കേസ്; വനിതാ ഡോക്ടറെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് അതിക്രൂരമായി; നാല് യുവാക്കൾക്ക് 20 വർഷം കഠിനതടവിന് വിധിച്ച് കോടതി

Update: 2025-01-31 10:37 GMT

വെല്ലൂർ: വെല്ലൂരിൽ വനിത ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് നാല് യുവാക്കൾക്ക് 20 വർഷം കഠിനതടവിന് കോടതി. പ്രതികൾക്ക് 25,000 രൂപ പിഴയും വെല്ലൂർ മഹിളാ കോടതി വിധിക്കുകയും ചെയ്തു. അതേസമയം, ശിക്ഷാവിധിക്ക് ശേഷം പുറത്തിറങ്ങുമ്പോൾ പ്രതികൾ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് കോടതി പരിസരത്ത് വലിയ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

2022 മാർച്ചിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 2022 മാർച്ച് 16ന് വനിതാ ഡോക്ടറെ കാട്പാടിയിൽ നിന്ന് ഓട്ടോയിൽ തട്ടിക്കൊണ്ട് പോയാണ് പ്രതികൾ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

ഓട്ടോ ഡ്രൈവർ പാർത്ഥിപൻ, സുഹൃത്തായ മണികണ്ഠൻ, ഭരത്, സന്തോഷ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ പ്രായപൂർത്തിയാകാത്ത കൗമാരക്കാരന്റെ വിചാരണ പൂർത്തിയായിട്ടില്ല.

സുഹൃത്തുക്കൾക്കൊപ്പം സിനിമയക്ക് പോയി മടങ്ങിയ വനിതാ ഡോക്ടറെ ഷെയർ ഓട്ടോ എന്ന പേരിലാണ് പ്രതികൾ ഓട്ടോയിൽ കയറ്റിയത്. പലർ നദിക്കരയിലേക്ക് ഓട്ടോയെ എത്തിച്ച ശേഷം ഡോക്ടറുടെ സുഹൃത്തുക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം ഡോക്ടറുടെ സുഹൃത്തുക്കളെ കത്തിമുനയിൽ നിർത്തിയായിരുന്നു അതിക്രമം കാട്ടിയത്.

Tags:    

Similar News