മുംബൈയില്‍ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍; വിദേശ മയക്കു മരുന്ന് സംഘവുമായി ബന്ധമെന്ന് വിവരം

മുംബൈയില്‍ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി

Update: 2025-02-08 11:53 GMT

മുംബൈ: മുംബൈയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തതായാണ് റിപ്പോര്‍ട്ട്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനും കൊറിയര്‍ ശൃംഖല വഴി വിദേശത്തേക്ക് അയക്കുന്നതിനും നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ശൃഖലയെ തകര്‍ത്തതായും എന്‍.ബി.സി അവകാശപ്പെട്ടു.

11.54 കിലോ കൊക്കെയ്ന്‍, 4.9 കിലോ ഹൈബ്രിഡ് സ്ട്രെയിന്‍ ഹൈഡ്രോപോണിക് വീഡ്, 200 പാക്കറ്റ് (5.5 കിലോ) കഞ്ചാവ് എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. വിദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് മയക്കുമരുന്ന് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

കഴിഞ്ഞ മാസം മുംബൈയിലെ ഒരു അന്താരാഷ്ട്ര കൊറിയര്‍ ഏജന്‍സിയില്‍ നിന്ന് ആസ്‌ത്രേലിയയിലേക്ക് അയക്കാനിരുന്ന 200 ഗ്രാം കൊക്കെയ്ന്‍ എന്‍.സി.ബി പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മയക്കുമരുന്നിന്റെ സിന്‍ഡിക്കേറ്റിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തില്‍, മുംബൈലേക്കുള്ള ചരക്ക് ട്രാക്ക് ചെയ്യാനും നവി മുംബൈയില്‍ അതിന്റെ ബള്‍ക്ക് സ്റ്റോറേജ് ലൊക്കേഷന്‍ കണ്ടെത്താനും കഴിഞ്ഞതായി എന്‍.സി.ബി പറഞ്ഞു.

ഈ ശൃംഖലയില്‍ വിദേശം ആസ്ഥാനമായുള്ള ഒരു കൂട്ടം ആളുകളാണെന്നും പിടിച്ചെടുത്ത കള്ളക്കടത്തിന്റെ കുറച്ച് അളവ് യു.എസില്‍ നിന്ന് മുംബൈയിലെത്തിച്ച് കൊറിയര്‍, ചെറിയ കാര്‍ഗോ സര്‍വിസുകള്‍, മനുഷ്യ വാഹകര്‍ എന്നിവ വഴി ഇന്ത്യയിലും വിദേശത്തുമുള്ള ഒന്നിലധികം സ്വീകര്‍ക്കത്താക്കളിലേക്ക് അയച്ചതായും ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News