ഗാസിയാബാദിൽ ഭൂചലനം; 2.8 തീവ്രത രേഖപ്പെടുത്തി; തരംഗങ്ങൾ കേട്ടത് 10 കിലോമീറ്റർ ആഴത്തിൽ; പലരും വീടുകളിൽ നിന്ന് പുറത്തിറങ്ങി നിന്നു; പരിഭ്രാന്തിയിൽ നാട്ടുകാർ; നിരീക്ഷിച്ച് അധികൃതർ
By : സ്വന്തം ലേഖകൻ
Update: 2025-02-23 13:46 GMT
ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭൂചലനം നടന്നതായി റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അധികൃതർ വെളിപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് 3.24 ഓടെയാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഡൽഹിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി നിവാസികളിൽ പരിഭ്രാന്തിപരത്തി. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ധൗല കുവാനിൽ പുലർച്ചെ 5.36 നാണ് ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഡൽഹിയിൽ ഭൂചലനം ഉണ്ടായത്.