കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: തമിഴ്‌നാട് മന്ത്രി പെരിയസ്വാമിയുടെയും മകന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്; ചെന്നൈയിലും ഡിണ്ടിഗലിലുമായി എട്ടുകേന്ദ്രങ്ങളില്‍ പരിശോധന

തമിഴ്‌നാട് മന്ത്രി പെരിയസ്വാമിയുടെയും മകന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്

Update: 2025-08-16 11:29 GMT

ചെന്നൈ: തമിഴ്‌നാട് ഗ്രാമവികസന വകുപ്പ് മന്ത്രി ഐ. പെരിയസ്വാമിയുടെയും അദ്ദേഹത്തിന്റെ മകനും എം.എല്‍.എ.യുമായ ഐ.പി. സെന്തിലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തി. ചെന്നൈയിലും ഡിണ്ടിഗലിലുമായി എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് പരിശോധന ആരംഭിച്ചത്. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇ.ഡി.യെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഡി.എം.കെ.യിലെ മറ്റൊരു പ്രമുഖനെ ലക്ഷ്യമിട്ട് ഏജന്‍സി റെയ്ഡ് നടത്തിയിരിക്കുന്നത്.

Tags:    

Similar News